Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:38 AM IST Updated On
date_range 24 March 2022 5:38 AM ISTസോഡാക്കുപ്പി ആക്രമണം; രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
കോഴഞ്ചേരി: സോഡാക്കുപ്പി കൊണ്ട് മാരകമായി പരിക്കേൽപിച്ച കേസിൽ രണ്ടുപേരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. ഈമാസം 22ന് രാത്രി 10.30നാണ് സംഭവം. കോഴഞ്ചേരി പാർക്ക് ബാറിന്‍റെ പാർക്കിങ് ഗ്രൗണ്ടിൽ അടിപിടിക്കിടെ സോഡാക്കുപ്പിക്കൊണ്ട് പ്രകാശ് കുമാറിനെ മാരകമായി കുത്തിപ്പരിക്കേൽപിച്ച കേസിലാണ് നടപടി. റാന്നി പുതുശ്ശേരി ആഞ്ഞിലിപ്പാറ വിശാഖ് (25), റാന്നി മന്ദിരം പള്ളിപ്പടി പുറന്തേൻ കുന്നേൽ ജോജി പി.ജോസഫ് (36) എന്നിവരാണ് പിടിയിലായത്. സ്ഥലത്ത് ബഹളമുണ്ടാക്കിയത് തടഞ്ഞ പ്രകാശ്കുമാറിനെ യുവാക്കൾ മർദിക്കുകയും സോഡാക്കുപ്പികൊണ്ട് കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രകാശ്. പൊലീസ് ഇൻസ്‌പെക്ടർ രാഹുൽ രവീന്ദ്രന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ----- വഴിയോരക്കണ്ണാടിയും ദിശാബോർഡുകളും സ്ഥാപിച്ചു കോഴഞ്ചേരി: റോഡപകട സാധ്യത ഏറിയ മേഖലകളിൽ വഴിയോരക്കണ്ണാടിയും ദിശാബോർഡുകളും സ്ഥാപിച്ച് ജനമൈത്രി പൊലീസ്. കുന്നന്താനം, വരയന്നൂർ മടോലിൽ പടി എന്നിവിടങ്ങളിൽ ഇവ സ്ഥാപിച്ചത്. പുതിയ ഉദ്യമത്തിൽ പഞ്ചായത്ത് ജനപ്രതിനിധികളും പങ്കുചേർന്നപ്പോൾ നടപടി വേഗത്തിലായി. ഇൻസ്‌പെക്ടർ സജീഷ്കുമാർ നേതൃത്വം നൽകി. പരിപാടിയിൽ ബീറ്റ് ഓഫിസർ പരശുറാം അധ്യക്ഷനായി. കോയിപ്രം പഞ്ചായത്ത് പ്രസിഡന്‍റ് ആശാ സി.ജി, ജേക്കബ് സാമുവൽ, എ.എസ്.ഐമാരായ ഷിറാസ്, മോഹനൻ, ബീറ്റ് ഓഫിസർ അരുൺ പി.സി, ജനമൈത്രി വളന്‍റിയർമാരായ രാഹുൽ, ആർ. ജിഷ്ണു തുടങ്ങിയവർ പങ്കെടുത്തു. ----- ചിത്രം കോയിപ്രം ജനമൈത്രി പൊലീസ് നേതൃത്വത്തിൽ വഴിയോരക്കണ്ണാടി സ്ഥാപിച്ചപ്പോൾ ------- കേരള കോണ്‍ഗ്രസ് എം ജില്ല നേതൃസമ്മേളനം പത്തനംതിട്ട: കേരള കോണ്‍ഗ്രസ് എം ജില്ല നേതൃസമ്മേളനം പാർട്ടി ജില്ല പ്രസിഡന്‍റ് എന്‍.എം. രാജു ഉദ്ഘാടനം ചെയ്തു. കെ.എം. മാണിയുടെ ചരമവാര്‍ഷികം സമുചിതമായി ആചരിക്കാന്‍ നേതൃസമ്മേളനം തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ചെറിയാന്‍ പോളച്ചിറക്കല്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി എലിസബത്ത് മാമ്മന്‍ മത്തായി, ജില്ല ജനറല്‍ സെക്രട്ടറി ജോര്‍ജ് എബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. വര്‍ഗീസ് പേരയില്‍, മനോജ് മാത്യു, സജി അലക്‌സ്, നിയോജകമണ്ഡലം പ്രസിഡന്‍റുമാരായ മജ്‌നു എം.രാജന്‍, ആലിച്ചന്‍ ആറൊന്നില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ------ ബാർബർ സ്ഥാപനങ്ങൾ അടച്ചിടും പത്തനംതിട്ട: കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷൻ അസോസിയഷന്‍റെ ജില്ല സമ്മേളനഭാഗമായി വെള്ളിയാഴ്ച ജില്ലയിലെ എല്ലാ ബാർബർ- ബ്യൂട്ടിഷൻ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story