Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:34 AM IST Updated On
date_range 24 March 2022 5:34 AM ISTബി.എസ്.എൻ.എൽ ജീവനക്കാർ ഒപ്പ് ശേഖരിച്ചു
text_fieldsbookmark_border
പത്തനംതിട്ട: കേന്ദ്രസർക്കാർ നടപ്പാക്കുന്ന നാഷനൽ മോണിട്ടൈസേഷൻ പൈപ്പുലൈൻ പദ്ധതിക്കെതിരെ ബി.എസ്.എൻ.എൽ യൂനിയനുകളുടെ ഏകോപന സമിതി നേതൃത്വത്തിൽ പത്തനംതിട്ട ടെലിഫോൺ ഭവൻ പരിസരത്ത് പണിമുടക്ക് പ്രചാരണ കൺവെൻഷനും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. ഒപ്പുശേഖരണം ജില്ലതല ഉദ്ഘാടനം ജില്ലപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ഏകോപന സമിതി ജോയന്‍റ് കൺവീനർ വി. തങ്കച്ചൻ അധ്യക്ഷതവഹിച്ചു. കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ല സെക്രട്ടറി ഷാജി പി.മാത്യു, സംസ്ഥാന ട്രഷറർ കെ.ജെ.എ സനൽകുമാർ എന്നിവർ സംസാരിച്ചു. ചെയർമാൻ എം.ജി.എസ് കുറുപ്പ് സ്വാഗതവും ജില്ല പ്രസിഡന്‍റ് കെ.എസ്. അജികുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story