Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:33 AM IST Updated On
date_range 24 March 2022 5:33 AM ISTഅബാൻ മേൽപാല നിർമാണം; പൈലിങ് നാളെ തുടങ്ങും
text_fieldsbookmark_border
റിങ് റോഡില്‍ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡ് മുതല്‍ ജില്ല പൊലീസ് മേധാവിയുടെ കാര്യാലയ ജങ്ഷന് വരെ ഗതാഗതം നിരോധിച്ചു പത്തനംതിട്ട: അബാൻ ജങ്ഷനിൽ മേൽപാല നിർമാണത്തിന് പൈലിങ് ജോലികൾ വെള്ളിയാഴ്ച തുടങ്ങും. പൈലിങിനുള്ള ഉപകരണങ്ങൾ എത്തിച്ചിട്ടുണ്ട്. മൊത്തം 90 സ്ഥലത്താണ് പൈലിങ് നടത്തുന്നത്. മൂന്നുമാസം കൊണ്ട് പൈലിങ് പൂർത്തിയാക്കും. സ്വകാര്യ ബസ് സ്റ്റാൻഡിന് വടക്കുവശത്ത് പെട്രോൾ പമ്പിന് സമീപത്തുനിന്ന് ആരംഭിച്ച് മുത്തൂറ്റ് ആശുപത്രി ഭാഗം വരെ എത്തുന്നതാണ് മേൽപാലം. റിങ് റോഡിന് മുകളിലൂടെയാണ് പാലം വരുന്നത്. മേൽപാലത്തിന് ആകെ നീളം 611 മീറ്ററും വീതി 12 മീറ്ററുമാണ്. സമീപ റോഡുകൾക്ക് 90 മീറ്റർ നീളവുമുണ്ടാകും. ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ സർവിസ് റോഡുകളും വിഭാവനം ചെയ്യുന്നുണ്ട്. പാലത്തിന് 23 സ്പാനുകളുണ്ട്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല. ജില്ല ആസ്ഥാനത്തെ ആദ്യ മേൽപാലം കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 46.50 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കും. ശബരിമല തീർഥാടന കാലത്ത് നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്കും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്ന സ്ഥലമാണ് അബാൻ ജങ്ഷൻ. പണി പൂര്‍ത്തിയാകുന്നത് ആദ്യഘട്ടമായി റിങ് റോഡില്‍ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡ് മുതല്‍ ജില്ല പൊലീസ് മേധാവിയുടെ കാര്യാലയ ജങ്ഷന് വരെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ റിങ് റോഡിൽ അഴൂർ ജങ്ഷൻ വരെ ഗതാഗതം തടയും. --------- പടം... mail..........അബാൻ ജങ്ഷനിലെ മേൽപാല നിർമാണത്തിനുള്ള പൈലിങ് ഉപകരണങ്ങൾ ഉറപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story