Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാലിന്യ...

മാലിന്യ സംസ്​കരണകേന്ദ്രം യു.ഡി.എഫ് കൗൺസിലർമാർ സന്ദർശിച്ചു

text_fields
bookmark_border
പത്തനംതിട്ട: പുതിയ സ്വകാര്യ ബസ്​ സ്റ്റാൻഡിന്‍റെ വടക്കുഭാഗം കെട്ടിമറച്ച പത്തനംതിട്ട നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രം യു.ഡി.എഫ് കൗൺസിലർമാർ സന്ദർശിച്ചു. വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ഇവിടെ തരംതിരിക്കാതെ കൂട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ കൗൺസിൽ ഇവിടെ സ്ഥാപിച്ച തുമ്പൂർമൂഴി, പ്ലാസ്റ്റിക് ഷ്രെഡിങ്​ യൂനിറ്റ് എന്നിവയും മാലിന്യംകൊണ്ട് നിറച്ചിരിക്കുകയാണ്. പൊതുജനത്തിന് വീടുകളിൽനിന്ന്​ ആഹാര അവശിഷ്ടങ്ങളും മറ്റും കൊണ്ടുവെക്കുവാൻ കഴിയാത്ത രീതിയിൽ കെട്ടിമറച്ചു. ഇതിനകത്ത് വലിയ കുഴികൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന് നഗരസഭ അനുമതി നൽകിയിട്ടില്ല. ഇവിടെ മാലിന്യം കുഴിച്ചിട്ട നിലയിലും കാണുന്നുണ്ട്. ക്രിസ് ഗ്ലോബൽ ഏജൻസിക്കാണ്​ മാലിന്യ സംസ്കരണത്തിന് നഗരസഭ കരാർ നൽകിയത്. നിബന്ധനക്ക് വിരുദ്ധമായ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് കൗൺസിലർമാർ പറഞ്ഞു. യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി, കൗൺസിലർമാരായ അഡ്വ. എ. സുരേഷ് കുമാർ, റോസ്​ലിൻ സന്തോഷ്, അഡ്വ. റോഷൻ നായർ, എം.സി. ഷരീഫ്, സിന്ധു അനിൽ, സി.കെ. അർജുനൻ, ആനി സജി, അംബിക വേണു, അഖിൽ അഴൂർ, ആൻസി തോമസ്, മേഴ്സി വർഗീസ്, ഷീന രാജേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story