Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ-റെയിൽ: ശക്തമായ...

കെ-റെയിൽ: ശക്തമായ പ്രതിരോധത്തിനൊരുങ്ങി നാട്ടുകാർ

text_fields
bookmark_border
കല്ലുകൾ പിഴുതുമാറ്റി ജനം പന്തളം: കെ-റെയിൽ കടന്നുപോകുന്ന പ്രദേശത്തെ അപരിചിതരായ ആരെക്കണ്ടാലും നാട്ടുകാർക്കിപ്പോൾ സംശയമാണ്. രഹസ്യമായി സിൽവർലൈനിന്‍റെ കല്ലിടാൻ വന്നവരാണെന്ന ആശങ്കയാണ്​ പങ്കുവെക്കുന്നത്​. അപരിചിതരെ കണ്ടാലുടൻ വിവരം നാട്ടിലാകെ പരക്കും. ഒന്നിലധികം സ്ഥലങ്ങളിൽ ചോദ്യംചെയ്യൽ നേരിടേണ്ടി വരും. സംസ്ഥാനത്ത് സിൽവർ ലൈൻ കല്ലിടലിന്‍റെ ഭാഗമായി ആദ്യമായി തർക്കമുണ്ടായ സ്ഥലങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കൊഴുവല്ലൂർ, മുളക്കുഴ തുടങ്ങിയ സ്ഥലങ്ങൾ. പത്തനംതിട്ട ജില്ലയിലെ കുളനട, നെട്ടൂർ, പന്തളത്തെ മുടിയൂർക്കോണം ഭാഗങ്ങളിൽ കൂടിയാണ് സിൽവർ ലൈൻ കടന്നുപോകുന്നത്​. സർവേ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ആർക്കും ലഭിച്ചിട്ടില്ല. ഇതുമൂലം ജനങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നു. കൊഴുവല്ലൂരിൽ ഇട്ട ഭൂരിഭാഗം കല്ലുകളും പിഴുതുമാറ്റി. മറ്റു സ്ഥലങ്ങളിലും കല്ലുകൾ പിഴുതു. മുളക്കുഴ, വെണ്മണി പഞ്ചായത്തിലായി 208 കല്ലിട്ടെന്നാണ്​ റിപ്പോർട്ട്. കഴിഞ്ഞ 19വരെ കല്ലിടൽ നടന്നു. പ്രതിഷേധത്തെത്തുടർന്ന് പിന്നീട് കല്ലിടൽ നടന്നില്ല. തൊട്ടടുത്ത പ്രദേശമായ പന്തളത്തേക്കു ഉദ്യോഗസ്ഥർ എത്തുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ഈ പ്രദേശങ്ങളിൽ മറ്റു സർ​വേകൾക്കായി എത്തുന്നവരെയും സംശയനിഴലിലാണ് നാട്ടുകാർ കാണുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story