Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:32 AM IST Updated On
date_range 24 March 2022 5:32 AM ISTജീവിതസാഹചര്യങ്ങളെ സമചിത്തതയോടെ നേരിടണം -കലക്ടർ
text_fieldsbookmark_border
കോന്നി: ജീവിതത്തിലെ സുഖദുഃഖങ്ങളെ സമചിത്തതയോടെ നേരിടാൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിൽ സ്കൂൾ ഡേ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സഹപാഠികളുടെ വിജയം തന്‍റെകൂടി സന്തോഷമായി കാണുമ്പോഴാണ് വിദ്യാർഥികളുടെ വ്യക്തിത്വ വികസനം പൂർണമാകുന്നത്. യോഗത്തിൽ സ്കൂൾ മാനേജർ കെ. പത്മകുമാർ അധ്യക്ഷത വഹിച്ചു. കോന്നി സബ് ഇൻസ്‌പെക്ടർ സാജു എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. 2019-20 , 2021-22 വർഷങ്ങളിലെ സ്കൂൾ ടോപ്പേഴ്‌സിനും 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും ഗാന്ധിജയന്തി ദിനത്തിലെ പ്രസംഗമത്സരത്തിൽ വിജയിച്ചവർക്കും സ്കൂളിൽ ഏർപ്പെടുത്തിയ വിവിധ എൻഡോവ്മെന്‍റുകളും കോന്നി എസ്.എ.എസ് എസ്.എൻ.ഡി.പി യോഗം കോളജ് പ്രിൻസിപ്പൽ ഡോ. ബി.എസ്. കിഷോർകുമാർ വിതരണം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി സജി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോജി എബ്രഹാം, യൂനിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യോഗം അസിസ്റ്റന്‍റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, സ്കൂൾ സെക്രട്ടറി സി.എൻ. വിക്രമൻ, പ്രിൻസിപ്പൽ സിന്ധു പവിത്രൻ, അഡ്മിനിസ്ട്രേറ്റർ എം.കെ. ശ്രീലാൽ, പി.ടി.എ പ്രസിഡന്‍റ് ബെന്നി വർഗീസ്, കുട്ടികളുടെ പ്രധാനമന്ത്രി റൂത്ത് സാറ സാമുവേൽ, കുട്ടികളുടെ ഉപപ്രധാനമന്ത്രി നൗറീൻ റെജി, സ്കൂൾ ലീഡർ അഖിൽ അജി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
