Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:31 AM IST Updated On
date_range 24 March 2022 5:31 AM ISTമദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ
text_fieldsbookmark_border
പ്രണയത്തിന്‍റെ പേരിൽ വിദ്യാർഥികൾ തമ്മിലടിക്കുന്നതും ബസ് സ്റ്റാൻഡിൽ പത്തനംതിട്ട: സ്വകാര്യ ബസിലെ ഡ്രൈവർമാർ മദ്യപിച്ചശേഷം ബസ് ഓടിക്കുന്ന സംഭവങ്ങൾ പത്തനംതിട്ടയിൽ വർധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം പത്തനംതിട്ട സ്റ്റാൻഡിൽനിന്ന് മദ്യപിച്ച ശേഷം ബസ് ഓടിച്ചുപോയ സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ്ചെയ്തു. അതുമ്പുംകുളം സ്വദേശി അഖിലിനെയാണ് (33)പത്തനംതിട്ട പൊലീസ് പിടികൂടിയത്. കരിമാൻതോട് റൂട്ടിലോടുന്ന ബസിലെ ഡ്രൈവറാണ്. ചൊവ്വാഴ്ച ഉച്ചക്ക് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ മദ്യപിച്ചശേഷം ബസ് ഓടിച്ചുപോവുകയായിരുന്നുവത്രെ. കരിമാൻതോടിന് പോയി തിരികവരുമ്പോൾ ബസിലെ യാത്രക്കാരാണ് ഇയാൾ മദ്യപിച്ചതാണെന്ന സംശയം പൊലീസിനെ വിളിച്ചുപറഞ്ഞത്. പത്തനംതിട്ട സ്റ്റാൻഡിൽ എത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത് മെഡിക്കൽ പരിശോധന നടത്തി. തുടർന്ന് അറസ്റ്റ്ചെയ്തു. ഒരുമാസം മുമ്പും സമാന രീതിയിൽ ചെങ്ങന്നൂർ റൂട്ടിലോടുന്ന ബസിന്‍റെ ഡ്രൈവർ അറസ്റ്റിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബസ് സ്റ്റാൻഡിൽ രണ്ട് ബസുകളിലെ ജീവനക്കാർ തമ്മിൽ നടന്ന സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. രണ്ടുപേരെ പൊലീസ് പിടികൂടിയെങ്കിലും പരാതിയില്ലാത്തതിനാൽ കേസെടുത്തില്ല. ബസിലെ ജീവനക്കാർ തമ്മിൽ തർക്കവും കയ്യാങ്കളിയും പതിവാണ്. സ്റ്റാൻഡിൽ സാമൂഹികവിരുദ്ധ ശല്യവും വർധിച്ചുവരുകയാണ്. സ്കൂൾ -കോളജ് വിദ്യാർഥികളുടെ പ്രണയ തർക്കങ്ങളും ഇവിടെ ദിനവും കാണാം. പരാതികളെ തുടർന്ന് സ്റ്റാൻഡിൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും കാര്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story