Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:31 AM IST Updated On
date_range 24 March 2022 5:31 AM ISTനടുറോഡിൽ പുലി; ഭയന്നോടി തൊഴിലാളികൾ
text_fieldsbookmark_border
കോന്നി: തണ്ണിത്തോട് റോഡിൽ എലിമുള്ളുംപ്ലാക്കലിന് സമീപം അന്തർ സംസ്ഥാന തൊഴിലാളികൾ കഴിഞ്ഞദിവസം രാവിലെ പുലിയെ കണ്ട് ഭയന്നോടി. എലിമുള്ളുംപ്ലാക്കൽ-തണ്ണിത്തോട് റോഡിൽ വനഭാഗത്തുകൂടി നടന്ന് നീങ്ങുമ്പോൾ പുലി ഇവരുടെ മുന്നിലേക്ക് ചാടുകയായിരുന്നു. ഇവർ സമീപത്തെ വനംവകുപ്പിന്‍റെ തടി ഡമ്പ് ചെയ്യുന്ന സ്ഥലത്തേക്ക് ഓടിമാറി. ഇതിനിടെ പുലി ജന വാസമേഖലയുടെ ഭാഗത്തേക്ക് ഓടിമറഞ്ഞതായും ദൃക്‌സാക്ഷികൾ പറയുന്നു. മുമ്പും പലതവണ ഈ റോഡിൽ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story