Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:36 AM IST Updated On
date_range 23 March 2022 5:36 AM ISTപൊതുകിണർ വൃത്തിയാക്കി
text_fieldsbookmark_border
മല്ലപ്പള്ളി: ലോകജല ദിനത്തോടനുബന്ധിച്ച് മല്ലപ്പള്ളി പഞ്ചായത്തിലെ ജലജീവൻ മിഷൻ നടത്തിപ്പ് സഹായ ഏജൻസിയായ കേരള വളന്‍ററി ഹെൽത്ത് സർവിസിന്‍റെ നേതൃത്വത്തിൽ . പുതുക്കുളം എസ്.സി കോളനിയിലെ ഉപയോഗശൂന്യമായ പൊതുകിണർ ആണ് കോളനിവാസികളുടെ സഹായത്തോടെ വൃത്തിയാക്കിയത്. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. മല്ലപ്പള്ളി ജലജീവൻ മിഷൻ ടീം ലീഡർ ആര്യാ ഗോപിനാഥ് ജലസംരക്ഷണത്തിനുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കിണറിന്‍റെ സംരക്ഷണവും തുടർപരിപാലനവും സമീപവാസികളായ ജനങ്ങൾതന്നെ ചെയ്തുകൊള്ളാം എന്ന് ഉറപ്പുനൽകി. ജലജീവൻ മിഷൻ സഹായ ഏജൻസി ജീവനക്കാരായ സുമിഷ തോമസ്, അതുൽ ആനന്ദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. PTL 10 KINAR കോളനിവാസികൾ ജലസംരക്ഷണ പ്രതിജ്ഞ എടുക്കുന്നു .................... ബഡ്‌സ് കലോത്സവം സമാപിച്ചു പത്തനംതിട്ട: കുടുംബശ്രീ ജില്ല മിഷൻ സംഘടിപ്പിച്ച ജില്ലതല ബഡ്സ് കലോത്സവ സമാപന സമ്മേളനം നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അംബികാ വേണു ഉദ്ഘാടനം ചെയ്തു കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ കെ.എച്ച്. സലീന അധ്യക്ഷത വഹിച്ചു. ഡി.പി.എം ബി.എന്‍. ഷീബ, കുടുംബശ്രീ സി.ഡി.എസ് പൊന്നമ്മ ശശി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 11 BUDS കുടുംബശ്രീ ജില്ലമിഷൻ സംഘടിപ്പിച്ച ജില്ലതല ബഡ്സ് കലോത്സവത്തിന്‍റെ സമാപന സമ്മേളനം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ അംബിക വേണു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story