Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:36 AM IST Updated On
date_range 23 March 2022 5:36 AM ISTസ്വയം പ്രതിരോധ ക്യാമ്പ് സമാപിച്ചു
text_fieldsbookmark_border
റാന്നി: പെണ്‍കുട്ടികള്‍ക്കായുള്ള സ്വയം പ്രതിരോധ ക്യാമ്പ് ബ്ലോക്ക്തല കരാട്ടേ പ്രദര്‍ശന പരിപാടിയോടെ സമാപിച്ചു. ഇടമുറി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ റാന്നി ബി.ആര്‍.സിയുടെ സഹകരണത്തോടെ ദിവസങ്ങളായി നടത്തിവന്ന കരാട്ടേ പരിശീലന പരിപാടിയാണ് പൂര്‍ത്തിയാക്കിയത്. ഏഴ്, എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥിനികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പ്രദര്‍ശന പരിപാടി ജില്ല പഞ്ചായത്ത് അംഗം ജെസി അലക്സ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സാംജി ഇടമുറി അധ്യക്ഷതവഹിച്ചു. സ്കൂള്‍ പ്രഥമാധ്യാപിക കെ.പി. അജിത, പി.ടി.എ പ്രസിഡന്‍റ് എം.വി. പ്രസന്നകുമാര്‍, എജ്യുമാക്സ് ഡയറക്ടര്‍ ബിമല്‍ ശ്രീധര്‍, കരാട്ടേ അധ്യാപകന്‍ മാത്യു, ബി.ആര്‍.സി കോഓഡിനേറ്റര്‍ എസ്. ദീപ്തി, അധ്യാപകരായ ബിനീഷ് ഫിലിപ്, സി.ജി. ഉമേഷ്, പി.എസ്. സബിത, പി.കെ. പ്രീതാകുമാരി, ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. Ptl rni _1 karete ഫോട്ടോ: പെണ്‍കുട്ടികള്‍ക്കായുള്ള സ്വയം പ്രതിരോധ ക്യാമ്പിന്‍റെ റാന്നി ബ്ലോക്ക്തല സമാപനം ഇടമുറി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
