Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎസ്.എസ്.എൽ.സി...

എസ്.എസ്.എൽ.സി ചോദ്യക്കടലാസ് ഇന്ന് എത്തും

text_fields
bookmark_border
പന്തളം: എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യക്കടലാസ് ബുധനാഴ്ച ജില്ല വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ എത്തും. തുടർന്ന്​ വിവിധ വിദ്യാഭ്യാസ ഉപകേന്ദ്രങ്ങളിൽ പൊലീസ് കാവലിൽ സൂക്ഷിക്കുന്ന ചോദ്യക്കടലാസ് പരീക്ഷ കേന്ദ്രങ്ങളിലെ കുട്ടികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ 23നും 24നും തരംതിരിക്കും. തുടർന്ന് ബാങ്ക് ലോക്കറുകളിലേക്കും ട്രഷറികളിലേക്കും മാറ്റും. അതത്​ സ്കൂളുകളിലെ പരീക്ഷ ചുമതലയുള്ള അധ്യാപകരുടെ സാന്നിധ്യത്തിലാണ് ചോദ്യക്കടലാസുകൾ തരംതിരിക്കുന്നത്. 20 ചോദ്യക്കടലാസുകൾ വീതമാണ് ഓരോ പാക്കറ്റിലും. കുട്ടികളുടെ എണ്ണം അനുസരിച്ച് പായ്ക്കറ്റുകൾ ഓരോ കെട്ടുകളാക്കി മാറ്റിയാണ് ട്രഷറികളിലേക്കും ലോക്കറുകളിലേക്കും മാറ്റുന്നത്. പരീക്ഷദിവസം അതതു വിഷയങ്ങളുടെ ചോദ്യക്കടലാസ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂളുകളിൽ എത്തിക്കും. 31ന്​ പരീക്ഷ തുടങ്ങും. ഏപ്രിൽ 29ന്​ സമാപിക്കും. ..................... ഹയർ സെക്കൻഡറി ചോദ്യക്കടലാസ് എത്തിത്തുടങ്ങി ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യക്കടലാസ് സ്കൂളുകളിൽ എത്തി. അതതു സ്കൂളുകളിലാണ് സൂക്ഷിക്കുന്നത്. അതേസമയം, ഉത്തരം എഴുതേണ്ട കടലാസ് പലയിടത്തും എത്തിയിട്ടില്ല. അടുത്ത ദിവസങ്ങളിൽ ഇവ എത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. ഈ മാസം 30 മുതൽ ഏപ്രിൽ 26വരെയാണ്​ പ്ലസ് ടു പരീക്ഷ. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ പരീക്ഷ ബുധനാഴ്ച തുടങ്ങും. ഇവർക്കാവശ്യമായ ചോദ്യപേപ്പറുകൾ അതത് ഉപജില്ല സ്ഥലത്തെത്തിയിട്ടുണ്ട് .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story