Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുന്നിടയിലെ...

കുന്നിടയിലെ 'എം.എൽ.എ'ക്ക് നാട് വിടനൽകി

text_fields
bookmark_border
കുന്നിടയിലെ എം.എൽ.എക്ക് നാട് വിടനൽകി
cancel
അടൂർ: സി.പി.എം, കർഷക തൊഴിലാളി യൂനിയൻ നേതാവും ഏനാദിമംഗലം പഞ്ചായത്ത് മുൻ പ്രസിഡൻറുമായ പി.കെ. നാരായണന് നാട് വിടനൽകി. സി.പി.എം കുന്നിട ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി, കെ.എസ്.കെ.ടി.യു അടൂർ താലൂക്ക് കമ്മിറ്റി അഗം, കൊടുമൺ ഏരിയ ജോയൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ജനകീയനായ കമ്യൂണിസ്റ്റുകാരനായിരുന്നു നാരായണൻ. നാട്ടുകാർ അദ്ദേഹത്തെ എം.എൽ.എ എന്നായിരുന്നു വിളിച്ചിരുന്നത്. ഓരോ കുടുംബത്തിലെയും അംഗങ്ങളെ വ്യക്തിപരമായി അറിയുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുമായി കറുത്ത ബാഗും കുടയും കട്ടി കണ്ണടവെച്ച് ഓടിനടന്നിരുന്നു. കുന്നിട കൊയ്ത്തുസമരം, പാടം മിച്ചഭൂമി സമരമുൾപ്പെടെ നിരവധി കർഷക തൊഴിലാളി പോരാട്ടങ്ങളുടെ മുൻനിരക്കാരനായിരുന്നു. നിലപാടുകളിൽ ഉറച്ചുനിന്ന പൂർണസമയ പാർട്ടി പ്രവർത്തകനും കർഷക തൊഴിലാളി യൂനിയന് ഏനാദിമംഗലത്ത് ശക്തമായ അടിത്തറ പാകാൻ നിർണായക പങ്കുവഹിച്ച നേതാവുമായിരുന്നു. അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം തിങ്കളാഴ്‌ച രാവിലെ ഏനാദിമംഗലം പഞ്ചായത്ത് ഓഫിസിലും സി.പി.എം ഇളമണ്ണൂർ, കുന്നിട ലോക്കൽ കമ്മിറ്റി ഓഫിസുകളിലും പൊതുദർശനത്തിനുവെച്ചശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്കരിച്ചു. കെ.യു.ജനീഷ്കുമാർ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി കെ.പി.ഉദയഭാനു, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ സംഘടന നേതാക്കൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. ---- PTL ADR P.K. Narayanan ഏനാദിമംഗലം പഞ്ചായത്ത് ഓഫിസിൽ പി.കെ.നാരായണന്‍റെ മൃതദേഹത്തിൽ സി.പി.എം ജില്ല സെക്രട്ടറി കെ.പി.ഉദയഭാനു അന്തിമോപചാരം അർപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story