Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്കൂളിൽ ജോലി വാഗ്ദാനം...

സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടുലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത്​ എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ആറന്മുള എരുമക്കാട് ഇടയാറന്മുള പരുത്തുപാറ രാധാനിലയം വീട്ടിൽ രാകേഷ് കുമാറിനെ (36) ഇലവുംതിട്ട പൊലീസ്​ അറസ്റ്റ്​ ചെയ്തു. കുളനട ഉള്ളന്നൂർ പൊട്ടൻമല സോണി നിവാസിൽ സോണിയുടെ പരാതിയിൽ 2020 ഡിസംബർ 19നെടുത്ത കേസിലാണ് അറസ്റ്റ്. ഇയാളുടെ ഭാര്യയുടെ ജ്യേഷ്ഠത്തി രമ്യ മോഹന് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. പിന്നീട് ദേവസ്വം ബോർഡിന്‍റെ വ്യാജ ലെറ്റർപാഡിൽ ഇന്‍റർവ്യൂവിനുള്ള കത്ത് തയാറാക്കി നൽകുകയും ചെയ്തു. ഇലവുംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ബി. അയൂബ്ഖാൻ, എസ്.ഐ മാനുവൽ എന്നിവർ ചേർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്​. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ------- PTL 11 PRATHI RAKESH രാകേഷ് കുമാർ ---------- വനിത കമീഷന്‍ സിറ്റിങ്​; 29 കേസുകള്‍ തീര്‍പ്പായി പത്തനംതിട്ട: വനിത കമീഷന്‍ അംഗം ഷാഹിദ കമാലിന്‍റെ നേതൃത്വത്തില്‍ കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 58 പരാതികള്‍ പരിഗണിച്ചു. 29 കേസുകള്‍ തീര്‍പ്പാക്കി. നാലെണ്ണത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അതത് വകുപ്പുകള്‍ക്ക് അയച്ചു. 25 കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. എല്ലാ മാസവും കൃത്യമായി ജില്ലയില്‍ വനിതകമീഷന്‍ സിറ്റിങ്​ നടക്കുന്നതിനാല്‍ കേസുകളും എണ്ണത്തില്‍ കുറവുണ്ടെന്ന് ഷാഹിദ കമാല്‍ അറിയിച്ചു. വനിത കമീഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്‍, പാനല്‍ അംഗങ്ങളായ അഡ്വ.സബീന, അഡ്വ.സീന, അഡ്വ.സിനി തുടങ്ങിയവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു. ------- തൊഴിൽ മേള: 243 പേർക്ക് നേരിട്ട് നിയമനം ചുരുക്കപട്ടികയില്‍ 1007പേർ പത്തനംതിട്ട: കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ്, ജില്ല സ്‌കില്‍ കമ്മിറ്റി, ജില്ല പ്ലാനിങ്​ ഓഫിസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പത്തനംതിട്ട 2022-മെഗാ തൊഴില്‍മേളയില്‍ 243 ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് നിയമനം നല്‍കി. 1007ഉദ്യോഗാര്‍ഥികള്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു. എൻജിനീയറിങ്​, ഐ.ടി, ആരോഗ്യം, ടൂറിസം, ഓട്ടോ മൊബൈല്‍, വിദ്യാഭ്യാസം, മീഡിയ, വാണിജ്യ വ്യവസായം, സെയില്‍സ്, മാര്‍ക്കറ്റിങ്​ തുടങ്ങി വിവിധ മേഖലകളിലെ 53 കമ്പനികളാണ് പ​ങ്കെടുത്തത്. -------- ജലസംരക്ഷണ കാമ്പയിൻ പത്തനംതിട്ട: എസ്.വൈ.എസ് ജില്ല കമ്മിറ്റിയുടെ ജലസംരക്ഷണ കാമ്പയിൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജലമാണ് ജീവൻ എന്ന പ്രമേയത്തിൽ മാർച്ച് മേയ് 31വരെ കുടിവെള്ള വിതരണം, ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പ്, തണ്ണീർ പന്തൽ, പറവകൾക്കു തണ്ണീർ കുടം, സന്ദേശ പ്രഭാഷണങ്ങൾ, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിക്കും. എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി സലാഹുദ്ദീൻ മദനി അധ്യക്ഷതവഹിച്ചു. സുധീർ വഴിമുക്ക്, സുനീർ അലി സഖാഫി, താഹ എന്നിവർ സംസാരിച്ചു. ----- ഫോട്ടോസ്: PTL 14 JALADINAM എസ്.വൈ.എസ് ജില്ല ജലസംരക്ഷണ കാമ്പയിൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story