Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 5:30 AM IST Updated On
date_range 22 March 2022 5:30 AM ISTഭൂരിപക്ഷം സി.പി.എമ്മുകാരും കെ- റെയിലിന് എതിര്- കുമ്മനം രാജശേഖരൻ
text_fieldsbookmark_border
പന്തളം: ഭൂരിപക്ഷം സി.പി.എമ്മുകാരും കെ- റെയിലിന് എതിരാണെന്ന് ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. പദ്ധതിക്ക് കല്ലിട്ട് മുന്നേറുന്നതിലൂടെ സി.പി.എമ്മിന്‍റെ ശവപ്പെട്ടിക്ക് ആണി അടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല കമ്മിറ്റിയുടെ കെ- റെയിൽ വിരുദ്ധ കൺവെൻഷൻ പന്തളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാതെ എന്തു വികസനമാണ് കേരളത്തിൽ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്ക് ഹൃദയവിശാലതയില്ല. ആറന്മുളയിൽ വയൽ നികത്തലിനെതിരെ സമരം ചെയ്തവർ നാലിരട്ടിയിലധികം പാടശേഖരങ്ങൾ നികത്തിയാണ് കെ-റെയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ശബരി- ഗുരുവായൂർ പാതകൾ നടപ്പാക്കാൻ താൽപര്യമില്ലാത്ത സർക്കാർ കേന്ദ്ര സർക്കാറിന്‍റെ ഹൈസ്പീഡ് ട്രെയിൻ പദ്ധതിക്ക് തുരങ്കംവെക്കുകയാണെന്നും കുമ്മനം ആരോപിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.എസ്. സൂരജ് അധ്യക്ഷത വഹിച്ചു. പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാൻ ജോൺ പെരുവന്താനം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പരിസ്ഥിതി അവാർഡ് ജേതാവ് ഗോപിനാഥപിള്ള മുഖ്യാതിഥിയായിരുന്നു. കർഷക മോർച്ച ജില്ല പ്രസിഡന്‍റ് ശ്യാം തട്ട പ്രമേയം അവതരിപ്പിച്ചു. മേഖല പ്രസിഡന്‍റ് കെ. സോമൻ, കെ- റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി ജില്ല കൺവീനർ മുരുകേശ് നടക്കൽ, പള്ളിയോട സേവ സംഘം പ്രസിഡന്‍റ് കെ.എസ്.രാജൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പ്രതാപൻ, മുൻ ജില്ല പ്രസിഡന്‍റ് കുളനട അശോകൻ എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് കെ.ബിനുമോൻ സ്വാഗതവും യുവമോർച്ച ജില്ല പ്രസിഡന്‍റ് നിധിൻ ശിവ നന്ദിയും പറഞ്ഞു. --- ഫോട്ടോ: ബി.ജെ.പി കെ-റെയിൽ വിരുദ്ധ കൺവെൻഷൻ പന്തളത്ത് ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story