Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം നഗരസഭ ബജറ്റ്...

പന്തളം നഗരസഭ ബജറ്റ് ഊതിവീർപ്പിച്ച ബലൂൺ –യു.ഡി.എഫ്

text_fields
bookmark_border
പന്തളം: പന്തളം നഗരസഭയിൽ ചട്ടം ലംഘിച്ച. അവതരിപ്പിച്ച ബജറ്റ് ഊതിവീർപ്പിച്ച ബലൂൺ ആണെന്ന്​ യു.ഡി.എഫ് കൗൺസിലർമാർ. വാഗ്ദാനങ്ങളുടെ പെരുമഴ മാത്രമാണ് നടന്നത്. നഗരസഭ കെട്ടിടവും ഷോപ്പിങ്​ കോംപ്ലക്സും നിർമിക്കുന്നതിനു കോടികൾ നിർദേശിച്ചിട്ടുണ്ടെങ്കിലും ഇതെവിടെനിന്ന്​ കണ്ടെത്തുമെന്ന് വ്യക്തമാക്കണം. മാലിന്യ സംസ്കരണം, മുട്ടാർ നീർച്ചാൽ നവീകരണം, പൊതുശ്മശാനം ഭൂമി വാങ്ങൽ, തുടങ്ങിയവക്കെല്ലാം കോടികൾ വകയിരുത്തിയിട്ടുണ്ടെങ്കിലും ഇത് എവിടെനിന്ന്​ കണ്ടെത്തുമെന്ന നിർദേശമില്ല. സാധാരണക്കാരന് ഒരു ശുചിമുറി പോലും നിർമിക്കാൻ പണം കൊടുക്കാൻ കഴിയാതെ നട്ടം തിരിയുന്ന നഗരസഭയായി മാറിയിരിക്കുകയാണ്. ശുചിത്വ മിഷന്‍റെ ഫണ്ടുപോലും വാങ്ങിയെടുക്കാൻ ഭരണ സമിതിക്കായിട്ടില്ല. ഭരണസമിതിയുടെ ആദ്യ ചട്ടവിരുദ്ധ ബജറ്റിലും വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. ഒന്നുപോലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. പ്രളയബാധിത പ്രദേശമെന്ന നിലയിൽ പ്രളയത്തിൽനിന്ന്​ രക്ഷനേടാൻ ഒരു പദ്ധതിയും തയാറാക്കിയിട്ടില്ല. നിയമ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ ബന്ധപ്പെട്ടവർക്കു പരാതി നൽകി. രണ്ടാം ബജറ്റും ചട്ടമോ നിയമമോ പാലിക്കാതെയാണ്​ അവതരിപ്പിച്ചത്​. ജനവഞ്ചകരായ ഭരണ സമിതി രാജവെക്കണമെന്നു യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, കെ.ആർ രവി, പന്തളം മഹേഷ്,സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story