Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 5:45 AM IST Updated On
date_range 21 March 2022 5:45 AM ISTജീവിതശൈലീ രോഗങ്ങള്‍ കുറക്കാന്‍ നടപടി -മന്ത്രി വീണാ ജോര്‍ജ്
text_fieldsbookmark_border
ലോക വദനാരോഗ്യ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയിൽ നടന്നു പത്തനംതിട്ട: ജീവിതശൈലീ രോഗങ്ങള്‍ കുറക്കാന്‍ സംസ്ഥാനത്ത് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലോക വദനാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിര്‍വഹി ക്കുകയായിരുന്നു മന്ത്രി. വരുന്ന നാലേകാല്‍ വര്‍ഷത്തിനുള്ളില്‍ ആര്‍ദ്രം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. വീടുകള്‍തോറും കയറി സംസ്ഥാനത്തെ 30 വയസ്സിന് മുകളിലുള്ള ജീവിതശൈലീ രോഗികളുടെ വിവരം ശേഖരിക്കും. ജീവിതശൈലീ രോഗങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടവര്‍ക്ക് ബോധവത്കരണവും വ്യായാമവും, മറ്റ് ആരോഗ്യപരിരക്ഷയും ഉറപ്പാക്കാന്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിവരുകയാണ്. ആര്‍ദ്രം മിഷന്‍റെ കീഴില്‍ പ്രാഥമിക അരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയായവയുടെ പ്രഖ്യാപനം ഉടന്‍ നടക്കും. ആരോഗ്യമേഖലയുടെ മികവിനായി കേഡര്‍ സംവിധാനം സര്‍ക്കാര്‍ നടപ്പാക്കും. സ്‌പെഷാലിറ്റി കേഡര്‍, സൂപ്പര്‍ സ്‌പെഷാലിറ്റി, അഡ്മിനിട്രേറ്റിവ്, പബ്ലിക് ഹെല്‍ത്ത് എന്നീ നാല് മേഖലകളിലായാണ് കേഡര്‍ സംവിധാനം. മെഡിക്കല്‍ കോളജുകളില്‍ ലഭ്യമായ സേവനങ്ങള്‍ എല്ലാ ജില്ലകളിലെയും ജനറല്‍ ആശുപത്രി പോലെ പ്രധാന ആശുപത്രികളില്‍കൂടി ക്രമീകരിക്കും. ഇതിനായി എല്ലാ ജില്ലകളിലും നോഡല്‍ ഓഫിസറെ നിയോഗിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മന്ദഹാസം പദ്ധതിയിലൂടെ 60 വയസ്സിന് മുകളിലെ 100 പേര്‍ക്ക് സൗജന്യമായി കൃത്രിമ ദന്തം വെച്ചുനല്‍കി. 24 ലക്ഷം രൂപ വിനിയോഗിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച ഡെന്‍റല്‍ എക്‌സ്‌റേ മെഷീനിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജെറി അലക്‌സ്, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. വി.ആര്‍. രാജു, ഡി.എം.ഒ ഡോ.എല്‍. അനിത കുമാരി, സ്റ്റേറ്റ് മാസ് എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ ഇന്‍ ചാര്‍ജ് കെ.എന്‍. അജയ്, ആരോഗ്യകേരളം പത്തനംതിട്ട ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പി.എന്‍. പത്മകുമാരി, പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍ പനക്കല്‍ എന്നിവര്‍ സംസാരിച്ചു. ---- ഫോട്ടോ PTL 10 VEENA ലോക വദനാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story