Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 5:43 AM IST Updated On
date_range 21 March 2022 5:43 AM ISTയൂത്ത് ലീഗ് വായ്പ്പൂര് യൂനിറ്റ് സമ്മേളനം
text_fieldsbookmark_border
വായ്പ്പൂര്: മുസ്‍ലിം മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം അലി അസ്ഗർ, ജില്ല പ്രസിഡന്റ് മുഹമ്മദ് ഹനീഫ, മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി സമദ് മേപ്രത്ത്, ഇല്യാസ് വായ്പ്പൂര് എന്നിവർ സംസാരിച്ചു. ------ PTL 15 KE മുസ്‍ലിം മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു ------------ പൊലീസ് നരനായാട്ട് അവസാനിപ്പിക്കണം -കോൺഗ്രസ് മല്ലപ്പള്ളി: കെ-റെയിൽ വിരുദ്ധ പ്രതിരോധം തീർക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയുംമേലുള്ള പൊലീസ് നരനായാട്ട് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് നേതൃയോഗം ആവശ്യപ്പെട്ടു. ജനവിരുദ്ധ പദ്ധതി നടപ്പാക്കാൻ ജനങ്ങളെ വെല്ലുവിളിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അപലപനീയമാണ്. സർക്കാർ സിൽവർ ലൈൻ പദ്ധതിയിൽനിന്ന് പിന്മാറുന്നതുവരെ ജനങ്ങളോടൊപ്പംനിന്ന് സമരത്തിന് നേതൃത്വം നൽകാൻ യോഗം തീരുമാനിച്ചു. കോൺഗ്രസ് അംഗത്വം വിതരണവുമായി ബന്ധപ്പെട്ട എൻറോളേഴ്സ് ട്രെയിനിങ് പ്രോഗ്രാം ബുധനാഴ്ച 3.30ന് മല്ലപ്പള്ളി വട്ടശ്ശേരിൽ പ്ലാസയിൽ നടത്തും. ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കാരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. ----- ചിത്രം-PTL 14 SURESH CON കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് നേതൃയോഗം ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്യുന്നു -------- മുൻ എം.എൽ.എ പി.ജെ. തോമസിന്റെ നിര്യാണം കെ.പി.സി.സി പ്രസിഡന്റ് അനുശോചിച്ചു പത്തനംതിട്ട: കോൺഗ്രസ് നേതാവും മുൻ കോന്നി എം.എൽ.എയുമായിരുന്ന പി.ജെ. തോമസിന്റെ നിര്യാണത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ, ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ എന്നിവർ അനുശോചിച്ചു. കെ.പി.സി.സിക്കുവേണ്ടി പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, സാമുവൽ കിക്കുപുറം എന്നിവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. ---- ഫോട്ടോ PTL 16 PJT മുൻ എം.എൽ.എ പി.ജെ. തോമസിന്റെ മൃതദേഹത്തിൽ കെ.പി.സി.സി പ്രസിഡന്റിനുവേണ്ടി ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story