Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുൻ എം.എൽ.എ പി.ജെ....

മുൻ എം.എൽ.എ പി.ജെ. തോമസിന്‍റെ നിര്യാണത്തിൽ അനുശോചനം ഗുരുസ്ഥാനീയൻ- ജനീഷ് കുമാർ എം.എൽ.എ കോന്നിയുടെ വികസനത്തിന് ദിശാബോധം നൽകിയ വ്യക്തിത്വം -എം.എൽ.എ

text_fields
bookmark_border
കോന്നി: കോന്നി നിയോജക മണ്ഡലത്തിലെ ആദ്യ എം.എൽ.എ പി.ജെ. തോമസിന്‍റെ നിര്യാണത്തിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ അനുശോചിച്ചു. കോന്നിയുടെ വികസന നേട്ടങ്ങൾക്ക് ദിശാബോധം നൽകിയ, രാഷ്ട്രീയത്തിനപ്പുറം കോന്നിയുടെ ഹൃദയം കവർന്ന നേതാവായിരുന്നു തോമസ്. ജനപ്രതിനിധി എന്നനിലയിൽ കോന്നിയിൽ എത്തിയപ്പോൾ മുതൽ അദ്ദേഹത്തെ നേരിൽ കാണാനും നാടി​ന്‍റെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങൾ കോന്നിയുടെ വികസന പ്രവർത്തനങ്ങളുടെ മുൻഗണന നിശ്ചയിക്കുന്നതിന് വളരെ സഹായകരമായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി ഗുരുസ്ഥാനീയനായിരുന്നു അദ്ദേഹമെന്ന് ജനീഷ് കുമാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story