Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുൻ എം.എൽ.എ പി.ജെ...

മുൻ എം.എൽ.എ പി.ജെ തോമസിന്റെ നിര്യാണത്തിൽ അനുശോചനം വിടവാങ്ങിയത് കോന്നിയുടെ രാഷ്ട്രീയാചാര്യൻ

text_fields
bookmark_border
കോന്നി: കോൺഗ്രസ് നേതാവും മുൻ നിയമസഭാംഗവുമായിരുന്ന അന്തരിച്ച പി.ജെ. തോമസ് കേരളത്തിലെ മികച്ച പൊതുപ്രവർത്തകരിൽ ഒരാളായിരുന്നു. മൂന്നുതവണ കോന്നി എം.എൽ.എയും 22വർഷം കോന്നി പഞ്ചായത്ത് പ്രസിഡന്‍റുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെ.പി.സി.സി അംഗം, ഡി. സി.സി ഭാരവാഹി എന്നീ നിലയിലും പ്രവർത്തിച്ചു. റബർ ബോർഡ് ചെയർമാനായി ഇരിക്കെ റബർ വ്യവസായത്തിനായി ഒട്ടേറെ പദ്ധതികൾ കൊണ്ടുവന്നു. 1965ൽ കോന്നി നിയമസഭ സ്ഥാനാർഥിയായി ആദ്യമായി വിജയിച്ചു. 1967, 1970, 1977, 1982 വർഷത്തിലും മത്സരിച്ചു. 1965ലാണ് കോന്നി നിയോജകമണ്ഡലം രൂപവത്​കൃതമായത്. ആദ്യ തെരഞ്ഞെടുപ്പിൽ അന്നത്തെ കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന ഡി.സി.സി പ്രസിഡന്‍റ്​ സി.എം. സ്റ്റീഫന്‍റെ നിർദേശം അനുസരിച്ചാണ് പി.ജെ. തോമസ് കോന്നിയിൽ മത്സരിച്ചത്. ആദ്യ മത്സരത്തിൽതന്നെ അദ്ദേഹം വിജയിച്ചെങ്കിലും ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ അന്ന് നിയമസഭ കൂടിയില്ല. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കോന്നി പഞ്ചായത്ത്‌ കടവ് പാലം, പത്തനാപുരം - കോന്നി റോഡ്, മുണ്ടോമൂഴി പാലം, വി കോട്ടയം റോഡ്, അച്ചൻകോവിൽ ചിറ്റാർ റോഡ്, കോന്നി പഞ്ചായത്ത് ഓഫിസിന് സ്ഥലം വാങ്ങി കെട്ടിടനിർമാണം ഉൾപ്പെടെ തുടക്കംകുറിച്ചു. രാഷ്ട്രീയ പ്രചാരണ യോഗത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയും മുൻ രാഷ്ട്രപതി ഡോ. ശങ്കർ ദയാൽ ശർമയും പലതവണ കെ. കരുണാകരനും കോന്നിയിൽ എത്തിയത് പി.ജെ. തോമസിന്‍റെ പാർട്ടിയിലെ അംഗീകാരത്തിന്‍റെ ഫലംകൂടി ആയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story