Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:32 AM IST Updated On
date_range 20 March 2022 5:32 AM ISTബസുകൾക്കെതിരെ പരാതി; ആർ.ടി.ഒ മല്ലപ്പള്ളിയിൽ മിന്നൽപരിശോധന നടത്തി
text_fieldsbookmark_border
മല്ലപ്പള്ളി: താലൂക്കിൽ സ്വകാര്യ, കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്കെതിരെ പൊതുജനങ്ങളിൽനിന്ന് വ്യാപക പരാതി ഉയർന്നതിൻെറ അടിസ്ഥാനത്തിൽ പത്തനംതിട്ട റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ എ.കെ. ദിലു പരിശോധനക്ക് നേരിട്ടെത്തി. സ്വകാര്യ ബസുകൾ സമയക്രമം പാലിക്കാതെയും സ്കൂൾ കുട്ടികളെ കയറ്റാതെയും സർവിസ് നടത്തുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. സമയക്രമം പാലിക്കാതെയുള്ള മത്സരയോട്ടവും പിടിക്കപ്പെട്ടു. ബസിനെതിരെ കേസെടുത്തിട്ടുണ്ട്. ബസുകളുടെ ഫിറ്റ്നസ് നേരിട്ട് പരിശോധിച്ചു. ഫുട്ബോഡ് അടക്കം ഇളകിയിരുന്ന സ്വകാര്യ ബസുകൾ അഞ്ചുദിവസത്തിനുള്ളിൽ പോരായ്മകൾ പരിഹരിച്ച് പരിശോധനക്ക് ഹാജരാക്കാനും നിർദേശം നൽകി. പരിശോധനക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത്, എ.എം.വിമാരായ ഹരി, ബിനോജ് എന്നിവരുമുണ്ടായിരുന്നു. ഫോട്ടോ: പത്തനംതിട്ട റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ മല്ലപ്പള്ളിയിൽ വാഹനപരിശോധന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
