Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവൈദ്യുതോൽപാദനം...

വൈദ്യുതോൽപാദനം സമ്പൂർണതോതിൽ; കക്കാട്ട് ആറിൽ ജലനിരപ്പ്​ ഉയരും

text_fields
bookmark_border
പത്തനംതിട്ട: കെ.എസ്.ഇ.ബിയുടെ അധീനതയിലെ ശബരിഗിരി പദ്ധതിയില്‍ പരമാവധി വൈദ്യുതോൽപാദനം നടത്തുകയാണ്. വൈദ്യുതോൽപാദനം നടത്തുന്ന ജലം കക്കാട് പവര്‍ ഹൗസിലെ വൈദ്യുതോൽപാദനത്തിന് ആവശ്യമുള്ളതിനെക്കാള്‍ കൂടുതലാണ്. അതിനാല്‍ മൂഴിയാര്‍ ഡാമിലെ അധികജലം ഡാമി‍ൻെറ പരമാവധി ശേഷിയായ 192.63 എത്തുമ്പോള്‍ മൂന്നു ഷട്ടറുകള്‍ 30 സെന്‍റി മീറ്റര്‍ വീതം ഉയര്‍ത്തി 50 കുമെക്‌സ് എന്ന നിരക്കില്‍ ഏതുസമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കിവിടും. ഇതിനാൽ ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ 15സെ.മീ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറി‍ൻെറയും പ്രത്യേകിച്ചു മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് കലക്​ടർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story