Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:29 AM IST Updated On
date_range 20 March 2022 5:29 AM ISTഭൂമി സ്വഭാവ വ്യതിയാനം: അടൂർ മണ്ഡലത്തിൽ അദാലത് നടത്തി
text_fieldsbookmark_border
അടൂർ: സംസ്ഥാന നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം അനുവദിച്ചുകിട്ടുന്നതിലേക്ക് റവന്യൂ ഡിവിഷനൽ ഓഫിസിൽ 2019, 2020, 2021 വർഷങ്ങളിൽ സമർപ്പിച്ചിരുന്ന അപേക്ഷകളിൽ പല കാരണങ്ങളാൽ തീർപ്പ് കൽപിക്കുന്നതിന് കാലതാമസം വന്ന ഫയലുകളിൽ അടിയന്തര തീർപ്പ് കൽപിക്കുന്നതിന് അടൂർ താലൂക്ക് ഓഫിസിൽ അദാലത് നടത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പരിഗണനക്ക് വന്ന 100 കേസുകളിൽ 50 എണ്ണത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്തിമ ഉത്തരവ് നൽകി. സർക്കാർ തീരുമാനപ്രകാരം നടപടി പൂർത്തിയാക്കുവാൻ ബാക്കിയുള്ള കേസുകളിലും ഇത്തരത്തിൽ തുടർന്നും അദാലത്തുകൾ സംഘടിപ്പിച്ച് അടിയന്തര പരിഹാരം ഉണ്ടാകണം എന്ന് ഡെപ്യൂട്ടി സ്പീക്കർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അടൂർ നഗരസഭ ചെയർമാൻ ഡി. സജി അധ്യക്ഷതവഹിച്ചു. ആർ.ഡി.ഒ തുളസീധരൻപിള്ള, തഹസിൽദാർ ജോൺ സാം, ഭൂരേഖ തഹസിൽദാർ സന്തോഷ് കുമാർ, ജൂനിയർ സൂപ്രണ്ട് കെ. സുരേഷ്, വില്ലേജ് ഓഫിസർമാർ തുടങ്ങിയവർ പങ്കെടുത്തു. PTL ADR Adalath അടൂർ താലൂക്ക് ഓഫിസിൽ ഭൂമി സ്വഭാവ വ്യതിയാനം അദാലത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
