Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലോക ജലദിനം: ചിത്രകല...

ലോക ജലദിനം: ചിത്രകല ക്യാമ്പും ചർച്ച സമ്മേളനവും

text_fields
bookmark_border
പത്തനംതിട്ട: മാരാമൺ മാർക്രിസോസ്റ്റം ഫൗണ്ടേഷൻ, കേരള ചിത്രകല പരിഷത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക ജലദിനത്തിൽ 'പ്രിയപ്പെട്ട പമ്പ' ആശയത്തെ കേന്ദ്രീകരിച്ച് ചിത്രകലാ ക്യാമ്പും ചർച്ച സമ്മേളനവും നടത്തും. 22ന് മാരാമൺ മാർത്തോമ റിട്രീറ്റ് സെന്‍ററിൽ നടക്കുന്ന സംഗമത്തിൽ പ്രഗദ്​ഭരായ ചിത്രകാരന്മാരും പരിസ്ഥിതി പ്രവർത്തകരും പ്രകൃതി സ്നേഹികളും വിദ്യാഭ്യാസ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. രാവിലെ എട്ടുമുതൽ ചിത്രരചനയും ഉച്ചക്ക്​ 2.30 മുതൽ ചർച്ച സമ്മേളനവും ചിത്ര പ്രദർശനവും നടക്കും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്​ഘാടനം ചെയ്യും. മാർത്തോമ റിട്രീറ്റ് സെന്ററിൽ 2.30 ആരംഭിക്കുന്ന ചർച്ചസമ്മേളനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്​ഘാടനം ചെയ്യും. കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. പമ്പാനദിയുടെ ശുദ്ധീകരണവും സംരക്ഷണവും പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുകയാണ് സംഗമത്തി‍ൻെറ ലക്ഷ്യമെന്ന്​ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്‍റ്​ റെജി കൊപ്പാറ, സെക്രട്ടറി ഫാ. തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറർ ബോബി അവഗാമ, ട്രസ്റ്റി എബു മാത്യു എബ്രഹാം എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story