Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമഴയിൽ നനഞ്ഞ്​...

മഴയിൽ നനഞ്ഞ്​ താലൂക്കാശുപത്രി അത്യാഹിത വിഭാഗം

text_fields
bookmark_border
മഴയിൽ നനഞ്ഞ്​ താലൂക്കാശുപത്രി അത്യാഹിത വിഭാഗം
cancel
കോന്നി: താലൂക്ക്​ ആശുപത്രി കെട്ടിടനിർമാണം നിർമാണം മുടങ്ങിയതോടെ മഴവെള്ളം മുഴുവൻ ആശുപത്രിക്കുള്ളിലേക്ക് ഇരച്ചുകയറി. കോന്നി താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗം കെട്ടിടത്തിന് മുകളിൽ നിർമിക്കുന്ന നിലകൾ വാർക്കാൻ കമ്പി തികയാത്ത് മൂലമാണ്​ നിർമാണം മുടങ്ങിയത്​. കഴിഞ്ഞദിവസം പെയ്ത മഴയിൽ മേൽക്കൂരയിൽനിന്ന്​ ഒലിച്ചിറങ്ങിയ വെള്ളം അത്യാഹിത വിഭാഗത്തിലേക്ക്​ ഒലിച്ചിറങ്ങുകയായിരുന്നു. കമ്പി തികയാതെ വന്നതിനാൽ ഒന്നാംനില കെട്ടിടത്തി‍ൻെറ പകുതി മാത്രമാണ് കരാർ കമ്പനി കോൺക്രീറ്റ് ചെയ്തത്. ഇതിൽ വാർക്കാൻ ബാക്കിയുള്ള ഭാഗങ്ങളിൽകൂടി മഴവെള്ളം രാത്രിയിൽ ഒലിച്ചിറങ്ങുകയായിരുന്നു. ഉള്ളിൽ വെള്ളം കയറിയതോടെ രോഗികളെയും ആശുപത്രി ഉപകരണങ്ങളും ഇവിടെനിന്ന്​ മാറ്റേണ്ടിവന്നു. 25 ടൺ കമ്പി ഉണ്ടെങ്കിലേ ബാക്കി ഭാഗം പൂർത്തീകരിക്കാൻ സാധിക്കൂ. കോന്നി താലൂക്ക് ആശുപത്രിയുടെ 10 കോടിയുടെ വികസന പദ്ധതിയിൽ പെട്ടതാണ് ഈ കെട്ടിടവും. പടം മഴയിൽ നനഞ്ഞ അത്യാഹിത വിഭാഗത്തിൽ അധികൃതർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story