Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:28 AM IST Updated On
date_range 20 March 2022 5:28 AM ISTതൊഴിലന്വേഷകർക്ക് ആശ്വാസമായി മെഗാ ജോബ് ഫെയര്‍
text_fieldsbookmark_border
പത്തനംതിട്ട: അഭ്യസ്തവിദ്യര്‍ക്ക് നാട്ടില്‍തന്നെ തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നതായി മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, പത്തനംതിട്ട ജില്ല ഭരണകൂടം, ജില്ല പ്ലാനിങ് ഓഫിസ്, ജില്ല സ്‌കില്‍ കമ്മിറ്റി എന്നിവയുമായി ചേര്‍ന്ന് സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ കാതോലിക്കറ്റ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര്‍ക്കാറിൻെറ ലക്ഷ്യം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്നതാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി. മാത്യു, പത്തനംതിട്ട കാതോലിക്കറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫിലിപ്പോസ് ഉമ്മന്‍ എന്നിവര്‍ സംസാരിച്ചു. 145 തൊഴില്‍ ഇനങ്ങളില്‍ 3,500 വിവിധ തൊഴില്‍ അവസരങ്ങളിലേക്ക് പരിഗണിക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തു. ഫോട്ടോ PTL 13 JOB FAIR പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെയറിൽ എത്തിയ ഉദ്യോഗാർഥികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story