Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅനധികൃത പാർക്കിങ്ങും...

അനധികൃത പാർക്കിങ്ങും അമിതവേഗവും ചുങ്കപ്പാറയിൽ അപകടങ്ങൾ പതിവാകുന്നു

text_fields
bookmark_border
അനധികൃത പാർക്കിങ്ങും അമിതവേഗവും ചുങ്കപ്പാറയിൽ അപകടങ്ങൾ പതിവാകുന്നു
cancel
മല്ലപ്പള്ളി: ചുങ്കപ്പാറ ടൗണിൽ കോട്ടാങ്ങൽ റോഡിൽ ബസ് സ്റ്റാൻഡ്​​ പ്രവേശന കവാടത്തിൽ റോഡി‍ൻെറ ഇരുവശങ്ങിലും വാഹനങ്ങൾ അനധികൃതമായി പാർക്കുചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. ഇവിടെ അനധികൃത പാർക്കിങ്​ കാരണം ബസ് സ്റ്റാൻഡിൽനിന്ന്​ ഇറങ്ങിവരുന്ന വാഹനങ്ങൾക്ക് ഇരു ദിശകളിൽനിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയുന്നില്ല. നിരവധി വാഹന അപകടങ്ങളാണ് ഇവിടെ പതിവായി നടക്കുന്നത്. വാഹനങ്ങൾ തമ്മിൽ ഉരസലും ഇതിനെ തുടർന്ന് നടക്കുന്ന തർക്കങ്ങളും പതിവാണ്. ചുങ്കപ്പാറ-കോട്ടാങ്ങൽ റോഡിൽ എസ്.എൻ.ഡി.പി.ടി മുതൽ ജങ്​ഷൻ വരെ റോഡി‍ൻെറ വശങ്ങളിലെ പാർക്കിങ്ങും വളവുകളും വാഹനങ്ങളുടെ അമിതവേഗതവും നിരവധി മരണങ്ങൾക്കും കാരണമായിട്ടുണ്ട്. അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഫോട്ടോ: ചുങ്കപ്പാറ-കോട്ടാങ്ങൽ റോഡിൽ വാഹനങ്ങൾ അപകടത്തിൽപെട്ടതിനെ തുടർന്ന് നടന്ന തർക്കം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story