Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:34 AM IST Updated On
date_range 19 March 2022 5:34 AM ISTചികിത്സക്കെത്തിയ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയതായി പരാതി
text_fieldsbookmark_border
റാന്നി: താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിയോട് ഡോക്ടർ അപമര്യാദയായി പെരുമാറിയതായി പരാതി. ഇതുകാട്ടി രോഗി മെഡിക്കല്‍ സൂപ്രണ്ടിന് പരാതി നല്‍കിയതിനുപിന്നാലെ ഡോക്ടറും രോഗിക്കെതിരെ പരാതി നല്‍കി. പേഴുംപാറ സ്വദേശി രഘുവാണ് അത്യാഹിതവിഭാഗം മെഡിക്കൽ ഓഫിസർ സജീഷിനെതിരെ മെഡിക്കൽ സൂപ്രണ്ടിന് പരാതി നൽകിയത്. കഴിഞ്ഞ ദിവസം വൈകീട്ട് ശസ്ത്രക്രിയക്ക് ആശുപത്രിയിലെത്തിയ രഘു കുത്തിവെപ്പെടുത്തശേഷം അത്യാഹിതവിഭാഗത്തിൽ ഇരിക്കുമ്പോഴാണ് നഴ്സുമാരെ തുറിച്ചുനോക്കാതെ ഇറങ്ങിപ്പോകാൻ ഡോക്ടര്‍ ആവശ്യപ്പെട്ടതത്രേ. എന്നാൽ, താൻ ചികിത്സക്കെത്തിയതാണെന്നും കുത്തിവെപ്പെടുത്തിട്ട് ഇരിക്കുകയാണെന്നും ഡോക്ടറെ അറിയിച്ചിട്ടും ഇറങ്ങിപ്പോകാൻ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയനുസരിച്ച് മെഡിക്കൽ സൂപ്രണ്ട് ഡോക്ടറോട് ചോദിച്ചെങ്കിലും മറ്റു കാരണം പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നാണ് പറയുന്നത്. രോഗി ഡോക്ടർക്കെതിരെ സൂപ്രണ്ടിന് പരാതി കൊടുത്തപ്പോൾതന്നെ ഡോക്ടർ രോഗിക്കെതിരെ പൊലീസിലും പരാതി നൽകി. ഇതുസംബന്ധിച്ച് അന്വഷണം നടത്തിവരുകയാണെന്ന് റാന്നി സി.ഐ എം.ആർ. സുരേഷ് പറഞ്ഞു. Ptl rni - 1 Hospital.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story