Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:34 AM IST Updated On
date_range 19 March 2022 5:34 AM ISTകോന്നി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: ആരോഗ്യ, കാർഷികമേഖലകൾക്ക് മുൻതൂക്കം
text_fieldsbookmark_border
കോന്നി: ആരോഗ്യ-കാർഷിക-തൊഴിലുറപ്പ് പദ്ധതികൾക്ക് മുൻതൂക്കം നൽകി കോന്നി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 51,91,46,700 കോടിയുടെ വരവും 53,41,15,000 കോടിയുടെ ചെലവും 2,03,92,501 കോടിയുടെ നീക്കിയിരിപ്പും വരുന്ന ബജറ്റാണ് വൈസ് പ്രസിഡന്‍റ് നീതു ചാർലി അവതരിപ്പിച്ചത്. വന്യമൃഗ ശല്യത്തിൽനിന്ന് കാർഷിക വിളകൾ സംരക്ഷിക്കുന്നതിന് ഏഴ് പഞ്ചായത്തുകളുമായി ചേർന്ന് ബഹുവർഷ പദ്ധതി നടപ്പാക്കും. നെൽകൃഷി പ്രോത്സാഹനത്തിനായി ഉഴവ് കൂലി സബ്‌സിഡി ഇനത്തിൽ 20,02,000 രൂപ വകയിരുത്തി. കേര ഗ്രാമം പദ്ധതിയിൽ എല്ലാ വീടുകളിലും തെങ്ങ് കൃഷിക്കായി 23 ലക്ഷം രൂപ വകയിരുത്തി. എല്ലാ വീടുകളിലും തെങ്ങിൻതൈകൾ നട്ട് പിടിപ്പിക്കുകയും അത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നുവർഷം സംരക്ഷിക്കുന്നതിനുമായാണ് തുക. കോന്നി താലൂക്ക് ആശുപത്രിക്ക് സ്വതന്ത്ര കുടിവെള്ള പദ്ധതിക്ക് 3,30,04,00 തുക വകയിരുത്തി. താലൂക്ക് ആശുപത്രിയുടെ ഐസൊലേഷൻ വാർഡിലേക്കുള്ള വഴി ക്രമീകരിക്കുന്നതിന് 10ലക്ഷം രൂപയും വജ്രജൂബിലി ഫെലോഷിപ്പ പദ്ധതിക്ക് മൂന്നുലക്ഷം രൂപയും തുക വകയിരുത്തി. പൊതു സ്മാശാനം യഥാർഥ്യമാക്കുന്നതിനായി 30 ലക്ഷം രൂപയും വകയിരുത്തി. കോന്നി താലൂക്ക് ആശുപത്രിയുടെ നിലവിലെ കെട്ടിടങ്ങളുടെ മുകൾ ഭാഗം റൂഫിങ് ചെയ്യുന്നതിന് 10 ലക്ഷം രൂപയും പഴയ ബ്ലോക്ക് ഓഫിസ് കെട്ടിടത്തിൻെറ നിർമാണം പൂർത്തീകരിക്കുന്നതിന് 15 ലക്ഷം രൂപയും വകകൊള്ളിച്ചു. ബജറ്റ് ചർച്ച ശനിയാഴ്ച നടക്കും. ബജറ്റ് പ്രസംഗം കഴിഞ്ഞപ്പോൾ പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു. പ്രതിപക്ഷ അംഗങ്ങളെ അവഹേളിക്കുന്ന പ്രവൃത്തികളാണ് യോഗത്തിൽ നടന്നതെന്ന് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
