Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല തീർഥാടകർ...

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിന് തീപിടിച്ചു; ആളപായമില്ല

text_fields
bookmark_border
ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിന് തീപിടിച്ചു; ആളപായമില്ല
cancel
വടശേരിക്കര: ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിന് തീപിടിച്ചു. ശബരിമല പാതയില്‍ ളാഹ വിളക്കുവഞ്ചിക്കു സമീപം വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. ശബരിമല തീർഥാടനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തിരുവനന്തപുരം പേരൂർക്കട സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് പൂർണമായും കത്തിനശിച്ചത്. വാഹനത്തിൽ ഒമ്പത്​ യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഓടിച്ചുകൊണ്ടിരിക്കെ വാഹനത്തിന്‍റെ മുൻവശത്തുനിന്ന്​ പുക ഉയരുന്നതുകണ്ട് ഡ്രൈവർ പേരൂർക്കട സ്വദേശി മുകേഷ് വണ്ടി നിർത്തി. ഉടൻ യാത്രക്കാരും പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കേറ്റില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നിലക്കൽ സ്​പെഷൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഗ്​നിരക്ഷാസംഘം തീ പൂർണമായും അണച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story