Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:33 AM IST Updated On
date_range 19 March 2022 5:33 AM ISTഎം.ജി കലോത്സവം; വെബ്സൈറ്റ് പ്രകാശനം ചെയ്തു
text_fieldsbookmark_border
പത്തനംതിട്ട: മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിന് ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവാണ് വെബ്സൈറ്റ് പ്രകാശനം ചെയ്തത്. http://wakeupcall2022.in/. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം ജനറൽ കൺവീനർ ശരത് ശശിധരൻ, യൂനിവേഴ്സിറ്റി യൂനിയൻ ജനറൽ സെക്രട്ടറി പി.എസ്. വിപിൻ, സെനറ്റ് അംഗം എസ്. അബ്ബാസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ അമൽ അബ്രഹാം, അക്ഷര എസ്.രാജ്, എന്നിവർ പങ്കെടുത്തു. രജിസ്ട്രേഷൻ മാർച്ച് 20 മുതൽ 25 വരെയാണ്. ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ പത്തനംതിട്ടയിലാണ് സർവകലാശാല കലോത്സവം. PTL 12 MG WEB മഹാത്മാഗാന്ധി സർവകലാശാല കലോത്സവ വെബ്സൈറ്റ് മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തുന്നു കുടുംബശ്രീ സ്ത്രീശക്തി കലാജാഥ സമാപനം ഇന്ന് പത്തനംതിട്ട: സ്ത്രീപക്ഷ നവകേരളം യാഥാര്‍ഥ്യമാക്കുന്നതിൻെറ ഭാഗമായി കുടുംബശ്രീ ജില്ല മിഷൻെറ നേതൃത്വത്തില്‍ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ത്രീധനത്തിനും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനുമെതിരെ സംഘടിപ്പിക്കുന്ന സ്ത്രീശക്തി കലാജാഥയുടെ സമാപനം ശനിയാഴ്ച വൈകീട്ട് 4.30ന് കുന്നന്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ മാത്യു ടി.തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷതവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story