Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:32 AM IST Updated On
date_range 19 March 2022 5:32 AM IST'ചെന്നീർക്കരയിലേക്ക് ബസ് സർവിസ് ആരംഭിക്കണം'
text_fieldsbookmark_border
പത്തനംതിട്ട: ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ കൂട്ടികളുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കെ.എസ്.ആർ.ടി.സി സർവിസ് തുടങ്ങണമെന്ന് കേന്ദ്രീയ വിദ്യാലയ രക്ഷാകർതൃ അസോ. ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഒന്നു മുതൽ 12 വരെ ക്ലാസുകളിലായി 3000 വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ നിലവിൽ കൂട്ടികൾ സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതുമൂലം വലിയ തുകയും നൽകേണ്ടിവരുന്നു. സാധാരണക്കാരായ കുട്ടികളുടെ കുടുംബത്തിന് ഇത് താങ്ങാവുന്നതല്ല. രാവിലെ 7.40നാണ് സ്കൂളിൽ എത്തേണ്ടത്. ഉച്ചക്ക് 2.40 ക്ലാസ് അവസാനിക്കും. ഈ സമയക്രമങ്ങൾ അടിസ്ഥാനമാക്കി പത്തനംതിട്ടയിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും ഓർഡിനറി സർവിസ് തുടങ്ങണമെന്നാണ് ആവശ്യം. അടുത്ത അധ്യയനവർഷത്തിൽ ഇതിനുള്ള സൗകര്യം ഒരുക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. സ്കൂൾ പ്രവൃത്തിദിവസങ്ങളിൽ ഇവിടെ പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കാനും നടപടി വേണമെന്ന് ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികൾ: അഖിൽകുമാർ (പ്രസി), അനിത (വൈസ് പ്രസി), പ്രിജി ഗോപിനാഥ് (സെക്ര), ബിന്ദു (ജോ. സെക്ര)ജോസ് മാത്യു (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story