Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:32 AM IST Updated On
date_range 19 March 2022 5:32 AM ISTകുളനട ക്ഷീരവികസന യൂനിറ്റിെൻറ ക്ഷീരസംഗമം ഇന്ന്
text_fieldsbookmark_border
കുളനട ക്ഷീരവികസന യൂനിറ്റിൻെറ ക്ഷീരസംഗമം ഇന്ന് പത്തനംതിട്ട: കുളനട ക്ഷീരവികസന യൂനിറ്റിൻെറ 2021-22 വര്‍ഷത്തെ ബ്ലോക്ക് ക്ഷീരസംഗമം കോട്ട ക്ഷീരോൽപാദക സഹകരണ സംഘത്തിൻെറ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നടക്കും. കോട്ട എസ്.എന്‍.ഡി.പി മന്ദിരം ഹാളില്‍ രാവിലെ 11ന് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രേഖ അനില്‍ അധ്യക്ഷതവഹിക്കും. എക്‌സിബിഷന്‍, ക്ഷീരവികസന സെമിനാര്‍, പൊതുസമ്മേളനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ജില്ല പഞ്ചായത്ത് റിവോള്‍വിങ് ഫണ്ട് ഉദ്ഘാടനം ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ നിര്‍വഹിക്കും. ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച സംഘത്തെ ആദരിക്കല്‍ പത്തനംതിട്ട ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സിന്ധു നിര്‍വഹിക്കും. ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകനെ ആറന്മുള പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ടി. ടോജിയും ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകയെ മെഴുവേലി പഞ്ചായത്ത് പ്രസിഡന്‍റ് പിങ്കി ശ്രീധറും ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story