Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:30 AM IST Updated On
date_range 19 March 2022 5:30 AM ISTബ്ലാസ്റ്റേഴ്സിന് ആശംസയുമായി കായിക പ്രേമികൾ
text_fieldsbookmark_border
തിരുവല്ല: ഞായറാഴ്ച നടക്കുന്ന ഐ.എസ്.എൽ ഫുട്ബാൾ ഫൈനലിന് തയാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശംസയുമായി തിരുവല്ലയിലെ കായിക പ്രേമികൾ. തിരുവല്ല എസ്.സി.എസ് ജങ്ഷനിൽ നടന്ന പരിപാടിയിൽ പ്രത്യേകമായി തയാറാക്കിയ കാൻവാസിൽ നഗരസഭ ചെയർപേഴ്സൻ ബിന്ദു ജയകുമാർ ബ്ലാസ്റ്റേഴ്സിനുള്ള ആദ്യ ആശംസ കുറിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് ആർ.ഡി.ഒ കെ. ചന്ദ്രശേഖരൻ, ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് കെ. പ്രകാശ് ബാബു, ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റ് ഡോ. റെജിനോൾഡ് വർഗീസ് തുടങ്ങിയവർ ആശംസ കുറിപ്പുകൾ എഴുതി. നഗരസഭ കൗൺസിലർമാരായ ജിജി വട്ടശേരി, മാത്യൂസ് ചാലക്കുഴി ശോഭ വിനു, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്‍റ് എം. സലീം എന്നിവർ സംസാരിച്ചു. വാഹനജാഥ പര്യടനം തിരുവല്ല: ദേശീയ പൊതുപണിമുടക്കിൻെറ പ്രചാരണാർഥം സംയുക്ത ട്രേഡ് യൂനിയൻെറ നേതൃത്വത്തിൽ നടക്കുന്ന ജില്ല വാഹന ജാഥയുടെ രണ്ടാംദിന പര്യടനം ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല കമ്മറ്റി അംഗം ജി. അജയകുമാർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story