Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകടക്കാട്...

കടക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം റോഡിൽ യാത്രദുരിതം

text_fields
bookmark_border
പന്തളം: അനുവദിച്ച തുക തീർന്നെന്ന കാരണത്തിൽ പാതിവഴിയിൽ പണിനിർത്തിയ പന്തളം എൻ.എസ്.എസ് കോളജിന് സമീപത്തെ . നടന്നുപോകാൻപോലും കഴിയാത്ത തരത്തിൽ മെറ്റലും പാറക്കല്ലുകളും നിറഞ്ഞ റോഡി‍ൻെറ ദുരവസ്ഥ എന്നുമാറും എന്നറിയാതെ കുഴയുകയാണ്​ നാട്ടുകാർ. കേരള യൂനിവേഴ്സിറ്റിയുടെ ഇൻഫർമേഷൻ സെന്‍റർ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുന്നിലെ റോഡാണ്​കൂടുതലായി തകർന്നിരിക്കുന്നത്. നിരവധി യാത്രക്കാർ ഉപയോഗിച്ചിരുന്ന റോഡിൽ ഇപ്പോൾ കാൽനടക്കാർക്കുപോലും സഞ്ചരിക്കാനാകുന്നില്ല. കോളജിന്​ പിറകുവശത്തെ മറ്റു റോഡുകൾ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്​. എന്നാൽ, തെക്കുവശത്തെ ഈ റോഡിനെയാണ് എം.സി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ആശ്രയിക്കുന്നത്. മഴക്കാലത്ത് വെള്ളം കുത്തിയൊഴുകി മണ്ണ് ഒഴുകിമാറുകയും മെറ്റലും പാറക്കല്ലുകളും തെളിയുകയും ചെയ്തതോടെയാണ് യാത്രദുരിതം വർധിച്ചത്. ഇരുചക്ര വാഹന യാത്രികർക്ക് കെണിയാണ് ഈ റോഡ്. ആവശ്യമായ തുക അനുവദിച്ച് റോഡ് നവീകരണം പൂർത്തിയാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം. ഫോട്ടോ: തകർന്ന പന്തളം എൻ.എസ്.എസ് കോളജിന് സമീപത്തെ കടക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story