Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅമേരിക്കയിൽ ജോലി...

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്​; പ്രതിയുടെ വീട്ടിലേക്ക്​ മാർച്ച്​ നടത്തി

text_fields
bookmark_border
തിരുവല്ല: അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് 45ഓളം ​പേരിൽനിന്ന്​ ലക്ഷങ്ങൾ തട്ടിയ തിരുവല്ല സ്വദേശിയായ പാസ്റ്ററുടെ വീട്ടിലേക്ക് പരാതിക്കാർ മാർച്ചും ധർണയും നടത്തി. തിരുവല്ല സ്വദേശിയായ പാസ്റ്റർ ബാബു ജോണിന്‍റെ തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിലേക്കാണ് തട്ടിപ്പിന്​ ഇരയായവരും കുടുംബാംഗങ്ങളും മാർച്ച് നടത്തിയത്. രണ്ടര ലക്ഷം മുതൽ എട്ടുലക്ഷം വരെയാണ്​ ഓരോരുത്തർക്കും നഷ്ടമായത്​. തിരുവല്ല കെ.എസ്.ആർ.ടി.സി ജങ്​ഷനിൽനിന്നുമാണ് മാർച്ച് ആരംഭിച്ചത്. പാസ്റ്റർ ബാബു ജോണും സഹായി ജയചന്ദ്രനും ചേർന്ന് 2019 മുതൽ 2020വരെയുള്ള കാലയളവിലാണ് വിവിധ ജില്ലകളിലെ​ നിരവധി പേരിൽനിന്നായി അമേരിക്കൻ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയത്. സംഭവത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസെടുത്തെങ്കിലും തുടർനടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. ജീവകാരുണ്യ പ്രവർത്തകരെന്ന പേരിൽ അമേരിക്കയിൽ എത്തിക്കാമെന്നും പിന്നീട് വിവിധ സ്ഥാപനങ്ങളിലായി ജോലി വാങ്ങി നൽകാമെന്നുമായിരുന്നു ബാബു ജോൺ ഉറപ്പ് നൽകിയത്. ഉഷ ജോയ്, ശിവപ്രസാദ്, നിർമൽ കുമാർ, ലിൻസി, ഷേർളി ബോബൻ, അഡ്ലിൻ, ഡാലിയ അഭിലാഷ്, ജയ്സൺ, ജോഷി, ക്രിസ്റ്റീന ജോസഫ് തുടങ്ങിയവർ മാർച്ചിനും ധർണക്കും നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story