Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശുദ്ധജല വിതരണ പദ്ധതി...

ശുദ്ധജല വിതരണ പദ്ധതി ഉദ്​ഘാടനം നാളെ

text_fields
bookmark_border
റാന്നി: ജലജീവൻ മിഷൻവഴിയുള്ള അയിരൂർ പഞ്ചായത്തിലെ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനവും എഴുമറ്റൂർ കൊറ്റൻകുടി ഭാഗത്തെ ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനവും ശനിയാഴ്ച മന്ത്രി റോഷി ആഗസ്റ്റിൻ നിർവഹിക്കും. രാവിലെ 11ന്​ അയിരൂർ ചെറുകോൽപുഴ കലാലയം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അധ്യക്ഷതവഹിക്കും. അയിരൂർ പഞ്ചായത്തിലെ ശുദ്ധജല ദൗർലഭ്യം പരിഹരിക്കുന്നതിന് ആരംഭിച്ച അയിതർ കാഞ്ഞീറ്റുകര ശുദ്ധജല വിതരണ പദ്ധതി 32 കോടി മുടക്കി ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇനി 3128 കുടുംബങ്ങൾക്ക് അയിരൂർ പഞ്ചായത്തിൽ ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകേണ്ടതുണ്ട്. ഇതിനായി 15 കിലോമീറ്റർ പൈപ്പ്‌ലൈൻ സ്ഥാപിക്കണം. ഇതിനായി ജലജീവൻ മിഷൻ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി ഒമ്പതു​കോടിയുടെ ഭരണാനുമതി ആയിട്ടുണ്ട്. ഈ പ്രവൃത്തിയുടെ നിർമാണോദ്ഘാടനമാണ് നടക്കുന്നത്. Ptl rni - 2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story