Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:36 AM IST Updated On
date_range 18 March 2022 5:36 AM ISTറാന്നി ബി.ആർ.സിയിൽ വായനച്ചങ്ങാത്തം
text_fieldsbookmark_border
റാന്നി: കുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും നയിക്കാൻ രക്ഷിതാക്കളെക്കൂടി പങ്കാളികളാക്കുന്ന സമഗ്ര ശിക്ഷ കേരളയുടെ വായനച്ചങ്ങാത്തം റാന്നി ബി.ആർ.സിയിൽ തുടങ്ങി. ഒന്ന്, രണ്ട് ക്ലാസുകളിലെ അധ്യാപകർക്കുള്ള ക്ലസ്റ്റർതല പരിശീലനത്തിന്‍റെ ബ്ലോക്കുതല ഉദ്ഘാടനം റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വക്കറ്റ് ബിന്ദു റെജി റാന്നി നിർവഹിച്ചു. ഷാജി എ. സലാം വിഷയാവതരണം നടത്തി. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോൺ എബ്രഹാം അധ്യക്ഷത വഹിച്ചു. സുധ ഭാസി മുഖ്യപ്രഭാഷണം നടത്തി. എസ്. ദിവ്യ, എസ്. ദീപ്തി, എസ്. ഗീത, സൈജു സക്കറിയ, ബീനാമ്മ കോശി, സ്പെഷൽ എജുക്കേറ്റർ ആർ. രാജശ്രീ, നിമിഷ അലക്സ് എന്നിവർ സംസാരിച്ചു. ptl rni_3 brc ഫോട്ടോ: റാന്നി ബി.ആർ.സിയുടെ വായനച്ചങ്ങാത്തം പരിപാടി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
