Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:35 AM IST Updated On
date_range 18 March 2022 5:35 AM ISTകടലാസിലൊതുങ്ങി മല്ലപ്പള്ളി ബസ് സ്റ്റാൻഡിലെ ശൗചാലയ നിർമാണം
text_fieldsbookmark_border
മല്ലപ്പള്ളി: പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നിർമിക്കുന്ന കെട്ടിടസമുച്ചയത്തിൽ താഴത്തെ നിലയിൽ കംഫർട്ട് സ്റ്റേഷനും മുകളിൽ വിശ്രമമുറിയും വിഭാവനംചെയ്ത പദ്ധതി വർഷങ്ങൾ കഴിഞ്ഞിട്ടും കടലാസിൽതന്നെ. എം.എൽ.എയുടെ 2016-17 വർഷത്തെ ആസ്തിവികസന ഫണ്ടിൽനിന്ന് 1.17 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് 2019 ആഗസ്റ്റിലാണ് ഭരണാനുമതി ലഭിച്ചത്. ശൗചാലയ നിർമാണത്തിന് കണ്ടെത്തിയ സ്ഥലത്തിന് മുന്നിലെ കടമുറികൾ ഒഴിപ്പിച്ച് മണ്ണ് പരിശോധനയും നടത്തിയിരുന്നെങ്കിലും നിർമാണം നടന്നില്ല. താലൂക്ക് ആസ്ഥാനത്തെ ബസ് സ്റ്റാൻഡിലെത്തിയാൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ. ഇപ്പോഴുള്ളത് നിന്നുതിരിയാൻ സ്ഥലമില്ലാത്ത ഇടുങ്ങിയ ശൗചാലയമാണ്. ജില്ല പഞ്ചായത്ത് 2012ൽ സ്ഥാപിച്ച രണ്ട് ഇലക്ട്രോണിക് ടോയ്ലറ്റുകൾ ഉപയോഗപ്രദവുമല്ല. തടസ്സങ്ങൾ നീക്കി ശൗചാലയ നിർമാണത്തിനാവശ്യമായ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായി. ഫോട്ടോ: മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച ഇലക്ട്രോണിക് ടോയ്ലറ്റുകൾ ഉപയോഗശൂന്യമായ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
