Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:35 AM IST Updated On
date_range 18 March 2022 5:35 AM ISTകേരളത്തെ കൊന്നിട്ട് വേഗത്തിൽ സഞ്ചരിക്കേണ്ട -ജോസഫ് സി. മാത്യു
text_fieldsbookmark_border
തിരുവല്ല: നൂറുകണക്കിന് കിലോമീറ്റർ പാടങ്ങളും തണ്ണീർത്തടങ്ങളും നികത്തിയും 293 കി.മീ. ദൂരത്തിൽ കന്മതിൽ നിർമിക്കുകയും ചെയ്യുന്ന കെ-റെയിൽ വന്നാൽ നാട് വെള്ളത്തിൽ മുങ്ങുമെന്നും കേരളം ബാക്കിയുണ്ടാകില്ലെന്നും സാമൂഹിക പ്രവർത്തകൻ ജോസഫ് സി. മാത്യു പറഞ്ഞു. കെ-റെയിൽ വിരുദ്ധ സംസ്ഥാന സമരജാഥയുടെ 16ാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേഗതയിൽ സഞ്ചരിക്കുന്നതിന് ആനുപാതികമാണ് വികസനമെന്ന് പറയുന്നത് വലിയ കളവാണ്. ആധുനിക സാങ്കേതിക വിദ്യയുടെ ഇക്കാലത്ത് നേരിട്ട് യാത്രചെയ്തല്ല വേഗത കൈവരിക്കേണ്ടതെന്ന് സർക്കാർ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല കൺവീനർ മുരുകേഷ് നടക്കൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ജാഥ ക്യാപ്റ്റൻ എം.പി. ബാബുരാജ്, വൈസ് ക്യാപ്റ്റൻ രാജീവൻ എന്നിവർ സ്വീകരണം ഏറ്റുവാങ്ങി. ഡോ. സൈമൺ ജോൺ, പ്രഫ. ഫിലിപ് എൻ. തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ആർ. ജയകുമാർ, യു.ഡി.എഫ് മണ്ഡലം കൺവീനർ വർഗീസ് ജോൺ, കൗൺസിലർ ശോഭ ബിനു, എസ്.യു.സി.ഐ ജില്ല സെക്രട്ടറി ബിനു ബേബി, പി.എസ്. വിജയൻ, ജോർജ് മാത്യു കൊടുമൺ, കെ.ജി. അനിൽകുമാർ, എസ്. രാധാമണി, കെ.ആർ. പ്രസാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story