Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമെഗാ ജോബ് ഫെയര്‍...

മെഗാ ജോബ് ഫെയര്‍ തൊഴില്‍മേള നാളെ കാതോലിക്കറ്റ് കോളജില്‍

text_fields
bookmark_border
പത്തനംതിട്ട: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന സങ്കല്‍പ് (സ്‌കില്‍ അക്വിസിഷന്‍ ആൻഡ്​ നോളജ് അവെയര്‍നെസ് ഫോര്‍ ലൈവ്​ലിഹുഡ് പ്രൊമോഷന്‍) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ മെഗാ ജോബ് ഫെയര്‍ തൊഴില്‍മേള ശനിയാഴ്ച നടക്കും. രാവിലെ 9.30ന് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 51 കമ്പനികളാണ് ഈ തൊഴില്‍മേളയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 155 ഇനങ്ങളിലായി 3069 തൊഴിലവസരങ്ങള്‍ ലഭ്യമാണ്. എൻജിനീയറിങ്​, ഐ.ടി, ആരോഗ്യം, ടൂറിസം, ഓട്ടോമൊബൈല്‍, വിദ്യാഭ്യാസം, മീഡിയ, വാണിജ്യം, വ്യവസായം, സെയില്‍സ് മാര്‍ക്കറ്റിങ്​ തുടങ്ങിയ വിവിധ മേഖലകളിലാണ് തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1161 ഒഴിവുകളിലേക്ക്​ ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാൻ സ്​പോട്ട്​ രജിസ്​ട്രേഷൻ സൗകര്യവുമുണ്ട്​. ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ദാതാക്കളുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ചക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നൈപുണ്യത്തിന്റെ കുറവുകൊണ്ടാണ് ഉദ്യോഗാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെടാതെ പോകുന്നതെങ്കില്‍ ഹ്രസ്വകാല കോഴ്സുകളില്‍ ഉള്‍ക്കൊള്ളിച്ച് പ്രത്യേക പരിശീലനം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story