Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബജറ്റ്​: യു.ഡി.എഫ്​...

ബജറ്റ്​: യു.ഡി.എഫ്​ പരാതി നൽകി

text_fields
bookmark_border
ബജറ്റ്​: യു.ഡി.എഫ്​ പരാതി നൽകി
cancel
പന്തളം: നഗരസഭയിൽ ചട്ടം ലംഘിച്ച്​ ബജറ്റ്​ അവതരിപ്പിച്ചതിന് നിയമ നടപടി ആവശ്യപ്പെട്ട് കലക്ടർ, നഗരസഭ ഡയറക്ടർ, ജോയൻറ്​ ഡയറക്ടർ, മുനിസിപ്പൽ സെക്രട്ടറി എന്നിവർക്കു യു.ഡി.എഫ്​ പരാതി നൽകി. ധർണ പാർലമെന്‍ററി പാർട്ടി സെക്രട്ടറി കെ.ആർ. രവി ഉദ്ഘാടനം ചെയ്തു. പാർലമെന്‍ററി പാർട്ടി ലീഡർ കെ.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു. പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സി.പി.എം പ്രകടനം നടത്തി പന്തളം: ബജറ്റ്​ അവതരണത്തിനിടെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിത നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം പന്തളം ഏരിയ കമ്മിറ്റി പ്രകടനം നടത്തി. സംഭവം ബി.ജെ.പിയുടെ ഫാഷിസ്റ്റ് മുഖമാണ് സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന്​ സി.പി.എം നേതാക്കൾ ആരോപിച്ചു. പ്രകടനത്തിന് ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ, ലോക്കൽ സെക്രട്ടറി എച്ച്. നവാസ് ഖാൻ, ഇ. ഫസൽ, കൗൺസിലർമാരായ എസ്. അരുൺ, അജിതകുമാരി, അംബിക രാജേഷ്, എച്ച്. സക്കീർ, ഷെഫിൻ റെജീബ് ഖാൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story