Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:43 AM IST Updated On
date_range 17 March 2022 5:43 AM ISTമെഗാ ജോബ് ഫെയര്‍ ഒരുക്കുന്നത് വലിയ അവസരം -കലക്ടര്‍
text_fieldsbookmark_border
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജില്‍ 19ന് നടക്കുന്ന മെഗാ ജോബ് ഫെയര്‍ തൊഴില്‍ദാതാക്കള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഫെയറിന്റെ മുന്നൊരുക്കങ്ങളെപ്പറ്റി ആലോചിക്കുന്നതിനു ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സും സങ്കല്‍പ് പദ്ധതിയും സംയുക്തമായാണ് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. തൊഴില്‍ ദാതാക്കള്‍ക്ക് ഉദ്യോഗാര്‍ഥികളുമായി നേരിട്ട് സംസാരിക്കാനും അവരെ വിലയിരുത്താനും ജോബ് ഫെയറിലൂടെ സാധിക്കും. ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി. മാത്യു, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ ഉല്ലാസ്, കെ.എ.എസ്.ഇ കോഓഡിനേറ്റര്‍ അഭി തുടങ്ങിയവര്‍ പങ്കെടുത്തു. സംശയനിവാരണത്തിനായി ബന്ധപ്പെടേണ്ട ഫോൺ നമ്പര്‍: 7907741960. ------- സ്വകാര്യബസ് തൊഴിലാളികള്‍ കലക്‌ടറേറ്റ് മാര്‍ച്ച് നടത്തി പത്തനംതിട്ട: സ്വകാര്യ ബസ് തൊഴിലാളികളെ സംരക്ഷിക്കുക, സമഗ്രമായ ഗതാഗതനിയമം നടപ്പാക്കുക എന്നിവയടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സെന്റര്‍ മോട്ടോർ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി നേതൃത്വത്തില്‍ സ്വകാര്യബസ് തൊഴിലാളികള്‍ കലക്‌ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന ധർണ സി.ഐ.ടി.യു ജില്ല പ്രസിഡന്റ് കെ.സി. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡന്റ് അഡ്വ. ആര്‍. മനു അധ്യക്ഷത വഹിച്ചു. യൂനിയൻ ജില്ല സെക്രട്ടറി കെ.കെ. സുരേന്ദ്രൻ, മലയാലപ്പുഴ മോഹനൻ, അജയൻ എസ്. പണിക്കർ, കണ്ണൻ, ജോൺ മാത്യു എന്നിവർ സംസാരിച്ചു. ------- ചിത്രം PTL 12 MOTOR സെന്റർ മോട്ടോർ തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും സി.ഐ.ടി.യു ജില്ല പ്രസിഡന്റ് കെ.സി. രാജഗോപാലൻ ഉദ്‌ഘാടനം ചെയ്യുന്നു ------- ഡോ. കെ.ഐ. ജയശങ്കർ കേരള കേന്ദ്ര സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡീൻ തിരുവല്ല: കേരള കേന്ദ്ര സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡീനായി ഡോ. കെ.ഐ. ജയശങ്കർ നിയമിതനായി. നിലവിൽ കേരള കേന്ദ്ര സർവകലാശാലയുടെ തിരുവല്ല കാമ്പസിലെ നിയമ പഠന വിഭാഗം മേധാവിയാണ്. വിവിധ സർവകലാശാലകളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേന്ദ്ര സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം തുടങ്ങിയ പദവികൾ വഹിക്കുന്നു. വയനാട് അഞ്ചുകുന്ന് സ്വദേശിയായ കെ.എൻ.കെ. വാര്യരുടെയും പി.വി. ഇന്ദിരയുടെയും മകനാണ്. ഭാര്യ: ഇ.വി. ചിത്ര (സ്ട്രെക്ചറൽ എൻജിനീയർ). മക്കൾ: അരുൺ ജെ. ശങ്കർ (മെഡിക്കൽ വിദ്യാർഥി), നീരജ ജെ. ശങ്കർ (നിയമ വിദ്യാർഥിനി). ----- PTL 11 Dr.Jayasankar.K.I
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story