Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓമല്ലൂർ വയൽവാണിഭം:...

ഓമല്ലൂർ വയൽവാണിഭം: ഇന്ന് വെളിനല്ലൂരുകാർക്ക് സ്വീകരണം

text_fields
bookmark_border
പത്തനംതിട്ട: ഓമല്ലൂർ വയൽവാണിഭത്തിന്‍റെ ഉദ്ഭവസ്ഥാനമായ വെളിനല്ലൂരിലെ പഞ്ചായത്ത് ഭരണസമിതിക്കും ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭാരവാഹികൾക്കും വ്യാഴാഴ്ച വൈകീട്ട് ആചാരപരമായ വരവേൽപ് ഓമല്ലൂർ ചന്തയിൽ നൽകും. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. അൻസലിന്‍റെ നേതൃത്വത്തിലാണ് സംഘം എത്തുന്നത്. വാണിഭത്തിൽ ബുധനാഴ്ച രാവിലെ നടന്ന ശ്വാനപ്രദർശനം കാണാൻ നല്ല തിരക്ക് അനുഭവപ്പെട്ടു. വൈകീട്ട് നടന്ന കവിയരങ്ങ് വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു. സുമേഷ് കൃഷ്ണൻ, ഗണ പൂജാരി, പ്രഫ. മാലൂർ മുരളീധരൻ, അഖിലൻ ചെറുകോട്, വാഴമുട്ടം മോഹൻ, ഡോ. നിബുലാൽ വെട്ടൂർ, കാശിനാഥൻ, ടി.ആർ. ജയചന്ദ്രൻ, മധു മാത്തൂർ, രാജേഷ് ഓമല്ലൂർ, ഓമല്ലൂർ പ്രസന്നകുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. സ്മിത സുരേഷ് അധ്യക്ഷത വഹിച്ചു. തുടർന്ന് അഡ്വ. സുരേഷ് സോമയുടെ വയൽമേളം നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story