Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:32 AM IST Updated On
date_range 17 March 2022 5:32 AM ISTവനമേഖല കാട്ടുതീ ഭീഷണിയിൽ
text_fieldsbookmark_border
ഫയർലൈൻ തെളിക്കുന്ന ജോലി പലയിടത്തും തുടങ്ങിയില്ല വടശ്ശേരിക്കര: വേനൽച്ചൂടിൽ പൊരിയുന്ന വടശ്ശേരിക്കര റാന്നി, ചിറ്റാർ . കരികുളം ഫോറസ്റ്റ് സ്റ്റേഷന്‍റെ പരിധിയിലെ കരികുളം, മോതിരവയൽ, അത്തിക്കയം, കുടമുരുട്ടി, വടശ്ശേരിക്കര റേഞ്ചിന് കീഴിലെ ചിറ്റാർ, ളാഹ, തണ്ണിത്തോട് എന്നിവിടങ്ങളിൽ പലയിടങ്ങളും കാട്ടുതീ ഭീഷണി നേരിടുന്ന വനമേഖലയാണ്. വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് കാര്യമായ മുൻകരുതലുകൾ നടന്നിട്ടില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഫയർലൈൻ തെളിക്കുന്ന ജോലി പലയിടത്തും തുടങ്ങിയിട്ടില്ല. റാന്നിയിൽനിന്ന് ഈ മേഖലയിലേക്ക് ഫയർ യൂനിറ്റ് എത്തുമ്പോഴേക്കും തീ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാകും. വേനൽ കടുത്തതോടെ നാട്ടിലും തീപിടിത്തം വർധിച്ചു. തീ അണക്കുന്ന ജോലിയും നടക്കുന്നുണ്ട്. വനത്തിൽ അതിക്രമിച്ചുകടക്കുന്നവർ വലിച്ചെറിയുന്ന ബീഡിക്കുറ്റിയും വാറ്റുകാരുടെ വ്യാജവാറ്റുമാണ് തീ പടരാൻ പ്രധാന കാരണമായി കണക്കാക്കുന്നത്. തീകാരണം വന്യമൃഗങ്ങൾ കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങുവാനും സാധ്യത ഏറെയാണ്. വനത്തിലേക്കുള്ള കടന്നുകയറ്റം തടയാൻ വനംവകുപ്പ് അധികൃതർ പെട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story