Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎസ്​.ഡി.പി.ഐ പ്രതിഷേധ...

എസ്​.ഡി.പി.ഐ പ്രതിഷേധ മാർച്ച്​

text_fields
bookmark_border
പത്തനംതിട്ട: മാലിന്യ സംസ്‌കരണ പ്ലാന്‍റ്​ ജനവാസമേഖലയില്‍ വീണ്ടും സ്ഥാപിക്കാന്‍ നടത്തുന്ന പത്തനംതിട്ട നഗരസഭയുടെ നീക്കത്തിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്​.ഡി.പി.ഐ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ എസ്. ഷമീര്‍ പറഞ്ഞു. നഗരസഭയുടെ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന തുമ്പൂര്‍മൂഴി മോഡൽ മാലിന്യ തരംതിരിക്കല്‍ കേന്ദ്രത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. 2019 ജൂലൈയിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മാലിന്യ നിര്‍മാര്‍ജന യൂനിറ്റ് സ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കങ്ങള്‍ എസ്​.ഡി.പി.ഐ തടഞ്ഞിരുന്നു. തുടര്‍ന്ന് മുന്‍സിഫ് കോടതിയെ സമീപിച്ച് നിരോധന ഉത്തരവും കരസ്ഥമാക്കിയിരുന്നു. നഗരസഭ അധികൃതരുമായി തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് കരാര്‍വ്യവസ്ഥകള്‍ പരസ്പരം അംഗീകരിച്ച് പദ്ധതി ഉപേക്ഷിച്ചത്. നഗരസഭയിലെ മാലിന്യ പ്രശ്നം രൂക്ഷമായതിനെതുടര്‍ന്ന് ബസ് സ്റ്റാൻഡിന് സമീപം തുമ്പൂര്‍മൂഴി മോഡല്‍ തരംതിരിച്ച മാലിന്യത്തില്‍നിന്ന്​ പ്ലാസ്റ്റിക് വേസ്റ്റ് മാത്രം സൂക്ഷിക്കാന്‍ സ്ഥലം നല്‍കിയിരുന്നു. നഗരസഭ പരിധിയില്‍നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഈ കേന്ദ്രത്തിലെത്തിച്ച് തരംതിരിച്ച് ജില്ലക്ക്​ പുറത്തുകൊണ്ടുപോയി സംസ്‌കരിക്കാനായിരുന്നു സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചത്. എന്നാല്‍, മാലിന്യം നീക്കംചെയ്യാതെ ദിവസങ്ങളോളും കേന്ദ്രത്തില്‍ സൂക്ഷിക്കുകയാണ്. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്സുമായി നടത്തിയ ചര്‍ച്ചയില്‍ കെട്ടിക്കിടക്കുന്ന മാലിന്യം രണ്ടു ദിവസത്തിനകം നീക്കംചെയ്യാമെന്ന് ധാരണയായി. നഗരസഭ കൗണ്‍സിലര്‍മാരായ എസ്. ഷൈലജ, എസ്. ഷീല തുടങ്ങിയവർ സമരത്തിന് നേതൃത്വം നല്‍കി. -------- ഫോട്ടോ PTL 16 SDPI മാലിന്യ സംസ്‌കരണ പ്ലാന്‍റ്​ ജനവാസമേഖലയില്‍ സ്ഥാപിക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെ എസ്​.ഡി.പി.ഐ പത്തനംതിട്ട മുൻസിപ്പല്‍ കമ്മിറ്റി നടത്തിയ മാര്‍ച്ച് നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എസ്. ഷമീര്‍ ഉദ്ഘാടനം ചെയ്യുന്നു ------- PTL 17 VAYAL FEST ഓമല്ലൂർ വയൽ വാണിഭത്തിന് മുന്നോടിയായി​ നടന്ന സാംസ്കാരിക​ ഘോഷയാത്ര ----------- PTL 13 DIFFERENT ഡിഫറൻലി ഏബിൾഡ് പീപിൾസ് കോൺഗ്രസ്​ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ പടിക്കൽ നടത്തിയ ധർണ ഡി.സി.സി വൈസ് പ്രസിഡന്‍റ്​ എ.സുരേഷ് കുമാർ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story