Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:31 AM IST Updated On
date_range 16 March 2022 5:31 AM ISTഏഴംകുളം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
text_fieldsbookmark_border
അടൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ ഏഴംകുളം പഞ്ചായത്ത് അംഗം ശ്രീദേവി ബാലകൃഷ്ണൻ നിരാഹാര സമരം നടത്തി. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ പഞ്ചായത്ത് പ്രവൃത്തികൾ പൂർത്തീകരിക്കാത്തതിലും കുടിവെള്ള പ്രശ്നം ചർച്ചക്കുപോലും എടുക്കാത്തതിലും യു.ഡി.എഫ് അംഗങ്ങളുടെ വാർഡുകളിൽ അനുവദിക്കപ്പെട്ട തെരുവ് വിളക്കുകൾ നൽകാത്തതിലും പ്രതിഷേധിച്ചായിരുന്നു സമരം. ബിനു എസ്. ചക്കാലയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഇ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ചർച്ചകൾ ഫലപ്രദമാകാതെ വന്നതോടെ അംഗങ്ങളായ സുരേഷ് ബാബു, ശാന്തിക്കുട്ടൻ, മേഴ്‌സി.കെ, ഷീബ അനി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആർ. ജയന്‍റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ നെടുമൺ മാങ്കോട്ട് മുരുപ്പ് റോഡ് മാർച്ച് 18ന് പണി ആരംഭിക്കുമെന്നും വഴിവിളക്കുകൾ തെളിക്കുമെന്നും കുടിവെള്ളം എത്തിക്കും എന്ന ഉറപ്പിൽ സത്യഗ്രഹം പിൻവലിച്ചു. ```````` PTL ADR Samaram ഏഴംകുളം പഞ്ചായത്ത് അംഗം ശ്രീദേവി ബാലകൃഷ്ണന്‍റെ നിരാഹാര സമരം ബിനു എസ്. ചക്കാലയിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
