Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:30 AM IST Updated On
date_range 16 March 2022 5:30 AM ISTബി.ജെ.പി എസ്.സി മോർച്ച ധർണ
text_fieldsbookmark_border
പത്തനംതിട്ട: സ്പെഷൽ റിക്രൂട്ട്മെന്‍റ് ബോർഡ് പുനഃസ്ഥാപിക്കുക, പട്ടികജാതി വിദ്യാർഥികളുടെ സ്‌റ്റെപന്‍ഡും ലംപ്സംഗ്രാൻഡും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി എസ്.സി മോർച്ച ജില്ല കമ്മിറ്റി കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച ജില്ല പ്രസിഡന്‍റ് രൂപേഷ് അടൂർ അധ്യക്ഷതവഹിച്ചു. എസ്.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ.വി. സന്ദീപ്കുമാർ, ജില്ല ജനറൽ സെക്രട്ടറി ബിജു പരമേശ്വരൻ, ബി.ജെ.പി ജില്ല വൈസ് പ്രസിഡന്‍റ് അജിത് പുല്ലാട്, സെക്രട്ടറി ബിന്ദു പ്രകാശ്, എസ്.സി മോർച്ച ജില്ല വൈസ് പ്രസിഡന്‍റുമാരായ വി.ടി ഷിജി, പ്രകാശ് മധു മംഗലത്ത്, രാമചന്ദ്രൻ പുല്ലാട്, സെക്രട്ടറിമാരായ എൻ.സി. സുഭാഷ്, ശ്രീജ എസ്, ഐ.ടി ആൻഡ് സോഷ്യൽ മീഡിയ സെൽ കൺവീനർ വിനോദ് ഭാസ്ക്കർ എന്നിവർ സംസാരിച്ചു. -----ചിത്രം - ...... ബി.ജെ.പി എസ്.സി മോർച്ച കലക്ടറേറ്റ് ധർണ ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story