Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജനം കാത്തിരിക്കുന്നു; ...

ജനം കാത്തിരിക്കുന്നു; കനാലിലൂടെ വെള്ളം തുറന്നുവിടണം

text_fields
bookmark_border
ജനം കാത്തിരിക്കുന്നു;  കനാലിലൂടെ വെള്ളം തുറന്നുവിടണം
cancel
പന്തളം: കത്തിക്കാളുന്ന വേനൽച്ചൂടിൽ ജലാശയങ്ങൾ മിക്കതും വറ്റി. തോടും കുളങ്ങളും വറ്റിത്തുടങ്ങിയതോടെ കിണറുകളിൽ ജലനിരപ്പ് ഏറെ താഴ്ന്നു. നാടാകെ വറ്റിവരണ്ടതോടെ ജനം പ്രതീക്ഷയോടെ കനാലുകളിലൂടെ ഒഴുകിയെത്തുന്ന ആശ്വസ ജലത്തിനായി കാത്തിരിക്കുകയാണ്. കെ.ഐ.പി കനാലിന്‍റെ ഡിസ്ട്രിബ്യൂട്ടറികളും സബ് കനാലുകളുമെല്ലാം ചെത്തിയൊരുക്കി വെള്ളത്തിന്‍റെ വരവിനായി കാതോർത്തുകിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടു. കുടിവെള്ളക്ഷാമം രൂക്ഷമായ തുമ്പമൺ, പന്തളം തെക്കേക്കര, കുളനട, പഞ്ചായത്തുകളുടെ പലഭാഗത്തും പന്തളം നഗരസഭയക്കും കനാലുകൾ ആശ്വാസമാണ്. കഴിഞ്ഞ വേനൽക്കാലത്ത്‌ ഫെബ്രുവരിയിൽ കനാൽതുറന്ന് വെള്ളമെത്തിച്ചിരുന്നു. എന്നാൽ, ഇക്കുറി മാർച്ച് പകുതിയായിട്ടും കനാൽ പൂർണമായും തുറക്കാൻ നടപടികളായില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനുവരി അവസാന ആഴ്ചകളിൽ വേനൽച്ചൂട് ശക്തമായിരുന്നു. കർഷകരും ക്ഷീരകർഷകരും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പച്ചപ്പുല്ല് കിട്ടാനില്ല. കാലികളെ മേയ്ക്കുന്നിടമെല്ലാം ഉണങ്ങിവരണ്ടു. ചൂടുകാരണം കന്നുകാലികളെ പുറത്തിറക്കി തീറ്റാനാകുന്നില്ല. വൻ വിലകൊടുത്ത് തീറ്റ വാങ്ങുന്നതിനൊപ്പം വെള്ളവും വിലകൊടുത്തു വാങ്ങണമെന്നതാണവസ്ഥ. -------- ഫോട്ടോ: വറ്റിവരണ്ട കടയക്കാട് വടക്ക് ഭാഗത്തെ കനാൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story