Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക്രമക്കേട്;...

ക്രമക്കേട്; ചന്ദനപ്പള്ളി സഹകരണ ബാങ്കിലേക്ക് കോൺഗ്രസ് മാർച്ച്

text_fields
bookmark_border
ക്രമക്കേട്; ചന്ദനപ്പള്ളി സഹകരണ ബാങ്കിലേക്ക് കോൺഗ്രസ് മാർച്ച്
cancel
കൊടുമൺ: ചന്ദനപ്പള്ളി സഹകരണ ബാങ്കിൽ ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അങ്ങാടിക്കൽ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ബാങ്കിലേക്ക് മാർച്ച് നടത്തി. മുൻ ഭരണസമിതി അംഗങ്ങളും ബാങ്കിലെ മുൻ ജീവനക്കാരും കൂടി ബിനാമി വായ്പകൾ, ദീർഘകാല - ഹ്രസ്വകാല വായ്പകൾ, സ്വർണ പണയ വായ്പകൾ, ഭവന വായ്പ, പി.എഫ് വായ്പ ഇനത്തിലുമായി 1,56,62,500 രൂപയുടെ വെട്ടിപ്പാണ് നടത്തിയതെന്ന് ജില്ല സഹകരണ സംഘം ജോയന്‍റ്​ രജിസ്ട്രാറുടെ ഉത്തരവിൽ പറയുന്നു. ഈ ഉത്തരവിൽ പ്രകാരം നടപടിയെടുക്കാത്ത ഇടത്​ ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. ബാങ്കിൽ നിക്ഷേപം നടത്തിയ സഹകാരികളുടെ പണം സമയബന്ധിതമായി ഭരണസമിതി കൊടുക്കാത്തപക്ഷം ഉത്തരവാദികളായവരുടെ വീടുകൾക്ക് മുന്നിലേക്ക് പ്രതിഷേധ സമരം വ്യാപിപ്പിക്കുമെന്ന് ധർണ ഉദ്ഘാടനം ചെയ്ത കെ.പി.സി.സി അംഗം പി. മോഹൻരാജ് മുന്നറിയിപ്പ് നൽകി. പ്രകാശ് ജോൺ അധ്യക്ഷത വഹിച്ചു. വെട്ടൂർ ജ്യോതി പ്രസാദ്, ഏഴംകുളം അജു, അങ്ങാടിക്കൽ വിജയകുമാർ, ഐക്കര ഉണ്ണികൃഷ്ണൻ, ജോർജ് ബാബുജി , അഡ്വ. ബിജു ഫിലിപ്, അജികുമാർ രണ്ടാംകുറ്റി, എ. വിജയൻ നായർ, ജോൺസൺ മാത്യു തുടങ്ങിയവർ സംസാരിച്ചു. ----- Phot - കോൺഗ്രസ് നേതൃത്വത്തിൽ ചന്ദനപ്പള്ളി സഹകരണ ബാങ്കിലേക്ക് നടത്തിയ മാർച്ച്‌ പി. മോഹൻരാജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story