Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയുദ്ധവിരുദ്ധ സന്ദേശ...

യുദ്ധവിരുദ്ധ സന്ദേശ വിഡിയോ പുറത്തിറക്കി

text_fields
bookmark_border
മൈലപ്ര: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ആർട്സ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളെ ഉൾപ്പെടുത്തി ഒരുക്കിയ യുദ്ധവിരുദ്ധ സന്ദേശ വിഡിയോ ശ്രദ്ധേയമാകുന്നു. യുദ്ധത്തിന്‍റെ കെടുതികൾ സമൂഹത്തിന്‍റെ മുന്നിൽ അവതരിപ്പിക്കുന്നതിലൂടെ ബോധവത്​കരണമാണ് കുട്ടികൾ ലക്ഷ്യമിടുന്നത്. യുദ്ധവിരുദ്ധ സന്ദേശം, കാർട്ടൂൺ, സമാധാനത്തിന് ഒരു കൈയൊപ്പ്, അധ്യാപകർ ഒത്തു കൊളുത്തിയ ശാന്തിദീപം എന്നിവ ചിത്രത്തിന്‍റെ മാറ്റുകൂട്ടുന്നു. സംഗീതാധ്യാപിക ആശ ആന്‍റണിയുടെ നേതൃത്വത്തിലാണ് തയാറാക്കിയത്. പി.ടി.എ പ്രസിഡന്‍റ്​ ജോഷി കെ. മാത്യു പ്രകാശനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ സി.ടി. ചെറിയാൻ, കെ. ബാബു, ഫാ. സിനു രാജൻ, സിസ്റ്റർ പൂജ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story